• HOME
  • »
  • NEWS
  • »
  • india
  • »
  • ഭാര്യക്ക് ഹൃദയസ്പർശിയായ അവസാന സന്ദേശം; തൊഴിൽരഹിതനായ ഭർത്താവ് ജീവനൊടുക്കി

ഭാര്യക്ക് ഹൃദയസ്പർശിയായ അവസാന സന്ദേശം; തൊഴിൽരഹിതനായ ഭർത്താവ് ജീവനൊടുക്കി

ബിടെക് ബിരുദധാരിയായ സതീഷ് കുറച്ചുകാലമായി തൊഴിൽരഹിതനായിരുന്നു

  • Share this:
    മധ്യപ്രദേശിലെ ഹർദയിലെ വീട്ടിൽ 35കാരനെ തൂങ്ങിമരിച്ച നിലയിൽ (suicide) കണ്ടെത്തി. തൂങ്ങിമരിക്കുന്നതിന് മുമ്പ് ഇയാൾ ഭാര്യക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. സന്ദേശത്തിൽ ഇങ്ങനെയായിരുന്നു: “ഞാൻ പോകുന്നു. നീ സുഖമായി ഇരിക്കുക, ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക.

    ഛിന്ദ്വാര സ്വദേശിയും എംപിയിലെ ഹർദയിൽ താമസക്കാരനുമായ സതീഷ് ബിജാഡെയാണ് മരിച്ചത്. 2020 ജൂണിൽ സമോത തിലവാരിയെ ഇയാൾ വിവാഹം ചെയ്തിരുന്നു.

    ബിടെക് ബിരുദധാരിയായ സതീഷ് കുറച്ചുകാലമായി തൊഴിൽരഹിതനായിരുന്നു. ഭാര്യ ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തു.

    വിവാഹശേഷം ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

    ഏപ്രിൽ 16 ന് യുവതി ഡ്യൂട്ടിക്കായി രഹത്ഗാവിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്, ഭർത്താവ് വീട്ടിൽ തനിച്ചായിരുന്നു.

    പിറ്റേന്ന് രാവിലെ ഭാര്യ ഭർത്താവിന്റെ സന്ദേശങ്ങൾ വായിച്ച് അയാളെ വിളിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവ് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പും ഇയാൾ എഴുതിയിരുന്നു.

    കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

    Summary: An unemployed man left behind a heart wrenching text for his wife and ended life hanging on a noose. The man, texted his wife to remarry somebody having a job and live happily. He is a B-Tech graduate but was left without a job in the recent past whereas wife as employed. There was marital discord and the couple were awaiting divorce, according to a news report

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:user_57
    First published: