ചെന്നൈ : ആറു മാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്ത പെൺകുട്ടിയെ വിവാഹം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു വിവാഹവും വേര്‍പിരിയലും നടന്നത്.
മുൻസിപ്പൽ കൗൺസിലറായാ സെൽവ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലുള്ള വിവാഹ ബന്ധമാണ് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വെറും ഒരു മണിക്കൂർ കൊണ്ട് അവസാനിച്ചത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലാണ് സെല്‍വ തന്റെ കാമുകിയോട് വിവാഹ അഭ്യർഥന നടത്തിയത്. യുവതി വിവാഹത്തിന് സമ്മതം മൂളി.എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലെത്തിയ സെൽവ യുവതിയെയും കൂട്ടി പള്ളിയിലെത്തി ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതരായി.
വിവാഹവിവരം അറിഞ്ഞെത്തിയ വീട്ടുകാര്‍ ഇരുവരെയും അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടി പോയെന്ന് കാട്ടി യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ മകനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി സെൽവയുടെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി.
രണ്ട് കൂട്ടരും പരാതിയുമായെത്തിയതോടെ ഭാര്യാ-ഭർത്താക്കൻമാർ തന്നെ ആലോചിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനത്തിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെ തന്നെ ബാലാജി മാതാപിതാക്കൾക്കൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെയാണ് ഭാര്യയെ വേണ്ടെന്ന് വച്ച് ഇയാൾ വീട്ടുകാർക്കൊപ്പം പോയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.