മെഴുകുതിരി കത്തിച്ചുവച്ച് ഉറങ്ങാൻ കിടന്ന യുവാവിന് ദാരുണാന്ത്യം. ഉറങ്ങാൻ പോകുന്നതിനും മുൻപ് കത്തിച്ച മെഴുകുതിരിയിൽ നിന്നും തീപടർന്നു പിടിച്ചാണ് മരണം. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ കരൺപൂർ പട്ടണത്തിലാണ് ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നത്. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 35കാരനായ ഓംപ്രകാശ് മേഘ്വാൾ ആണ് അന്തരിച്ചത്.
Also read: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്ന് പവൻ കവർന്നു; ബൈക്കിൽ മാലയുമായി കടന്നു
മദ്യപിച്ചിരുന്നതിനാൽ തീ പടരുന്നത് ഇയാൾ തുടക്കത്തിലേ അറിയാൻ സാധിക്കാതെപോയതാകും അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് അനുമാനിക്കുന്നു. സംഭവം നടക്കുമ്പോൾ യുവാവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്ന മുത്തശ്ശിയാണ് തന്റെ കൊച്ചുമകന്റെ മുറിയിൽ തീപടരുന്ന വിവരം അറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Summary: In Rajasthan, a man was burned to death as he failed to extinguish a burning candle before turning in for the night. He was staying with his grandma when the 35-year-old man was burned to death in the house
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.