HOME » NEWS » India » MAN LOST LIFE IN UP OVER A HEATED DISCUSSION REGARDING A CANAL MM

യുപിയിൽ ഓടയുമായി ബന്ധപ്പെട്ട തർക്കം വെടിവെയ്പ്പിൽ കലാശിച്ചു, ഒരാൾ കൊല്ലപ്പെട്ടു

ഗുരുതര പരിക്കുകളോടെ രണ്ട് പേർ ആശുപത്രിയിൽ ചികിൽസയിലാണ്

News18 Malayalam | news18-malayalam
Updated: June 28, 2021, 5:19 PM IST
യുപിയിൽ ഓടയുമായി ബന്ധപ്പെട്ട തർക്കം വെടിവെയ്പ്പിൽ കലാശിച്ചു, ഒരാൾ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
  • Share this:
മഴവെള്ളം കടന്നുപോകുന്നതിനുള്ള റോഡിലെ ഓടയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുള്ള വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഗഡിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ രണ്ട് പേർ ആശുപത്രിയിൽ ചികിൽസയിലാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ വലിയ രീതിയിൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ഓടയിൽ കെട്ടിക്കിടക്കുന്ന മഴവെള്ളവുമായി ബന്ധപ്പെട്ടാണ് അസംഗഡിലെ ബവാപൂർ ഗ്രാമത്തിൽ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തത് എന്നാണ് വിവരം. വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ ഗ്രാമവാസികൾ ചേർന്ന് ഇവരെ ഒരു വിധത്തിൽ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.

സംഘത്തിൽ പെട്ട പിണ്ടു എന്ന 38 കാരൻ മാർക്കറ്റിലേക്ക് പോയ സമയത്ത് അവിടെ വച്ച് വീണ്ടും ഇരുകൂട്ടരും വാക്കേറ്റം നടത്തിയതാണ് വെടിവെയ്പ്പിൽ കലാശിച്ചത്. പിണ്ടു ഉൾപ്പടെ നിവരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ പിണ്ടു ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റുള്ളവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്.



വെടിവെയ്പ്പ് ഉണ്ടായെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ബദ്ര, ഗഭീർപൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം ഗ്രാമത്തിൽ എത്തിയിരുന്നു. അസംഗഡ് പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിംഗും സംഭവ സ്ഥലം സന്ദർശിച്ചു. ഗുണ്ടകളെ പിടികൂടുന്നതിനായി നാല് പേർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇവരെ പിടികൂടുമെന്നും സുധീർ കുമാർ സിംഗ് പറഞ്ഞു.

സംഘങ്ങളായി തിരിഞ്ഞുള്ള സംഘർഷവും വെടിവെയ്പ്പും പലപ്പോഴായി മേഖലയിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. അടുത്തിടെ ബർദ പൊലീസ് സ്റ്റേഷൻ പരിധിൽ ആയുധധാരികളായ സംഘം ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അഘണ്ഡ് സിംഗ് എന്നയാളുടെ സംഘത്തിൽ പെട്ട ബണ്ടിയാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്ത് നിന്ന് അയൽക്കാരുമായി സംസാരിക്കുന്നതിനിടെയാണ് ബൈക്കിൽ മുഖംമൂടി ധരിച്ച് എത്തിയ സംഘം വെടിയുതിർത്തത്. ബണ്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ഉത്തർപ്രദേശ് ഗാസിയാബാദിലെ ലോണി മേഖലയിലുള്ള ടോലി കോളനിയിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ചിരുന്നു. ഞായറാഴ്ച്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കുടുംബത്തിലെ നാല് പേർക്ക് നേരെയാണ് അക്രമികൾ നിറയൊഴിച്ചത്. റിയാസുദ്ദീൻ, ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിൽ മോഷണം നടന്നിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ അന്വേഷണത്തിനായി മൂന്ന് പേരടങ്ങുന്ന സംഘത്തെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നും പ്രതികളെ ഉടൻ പിടികൂടാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മേഖലയിൽ അടുത്തിടെ യുവതിയുടെ മാലപൊട്ടിച്ച ബൈക്കിൽ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച ആൾക്ക് എതിരെയും വെടിവെയ്പ്പ് ഉണ്ടായിരുന്നു.
Published by: user_57
First published: June 28, 2021, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories