ന്യൂഡൽഹി: ബസിനുള്ളിൽ പെൺകുട്ടിയുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്ത യുവാവിനെ പിടികൂടി. ഡല്‍ഹി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് ഡിടിസി ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ ഒരാള്‍ സ്വയംഭോഗം ചെയ്തത്. പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ ബസില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന മാര്‍ഷല്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പിടികൂടിയ പ്രതി പിന്നീട് കരഞ്ഞ് തടിയൂരുകയായിരുന്നു. പ്രതി കരഞ്ഞ് കാലുപിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിഹാര്‍ സ്വദേശിയായ ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതി എഴുതി നല്കാതിരുന്നതിനാല് പ്രതിയെ വിട്ടയച്ചു.
Also Read-തെരുവനായ ആക്രമണം വർധിക്കുന്നു; 24 നായകളെ ബിഹാർ സർക്കാർ വെടിവെച്ച് കൊന്നു
എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. മൊഴി നല്‍കുന്നതിനോ പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആരും പരാതി നല്കാത്തതിനാല് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.