മോന് പരീക്ഷ; അച്ഛന് പരീക്ഷണം; 105 കിലോമീറ്റർ ഏഴ് മണിക്കൂറിൽ താണ്ടി പിതാവ്

യാത്രക്കിടയിൽ വിശ്രമിക്കാൻ കിടക്കയുമായിട്ടായിരുന്നു ഈ അച്ഛന്റേയും മകന്റേയും യാത്ര.

News18 Malayalam | news18-malayalam
Updated: August 20, 2020, 12:03 PM IST
മോന് പരീക്ഷ; അച്ഛന് പരീക്ഷണം; 105 കിലോമീറ്റർ ഏഴ് മണിക്കൂറിൽ താണ്ടി പിതാവ്
Shobharam with his son Ashish on bicycle to reach the exam centre in Madhya Pradesh's Dhar.
  • Share this:
മകനെ പരീക്ഷയ്ക്ക് എത്തിക്കാൻ സാഹസികയാത്ര നടത്തി ഒരു പിതാവ്. മധ്യപ്രദേശിലെ ധർ ജില്ലയിലാണ് 105 കിലോമീറ്റർ സൈക്കിൾ ചവിട്ടി മകനെ പരീക്ഷിയ്ക്ക് എത്തിച്ച സംഭവം നടന്നത്.

മകനെ പരീക്ഷയ്ക്ക് എത്തിക്കാൻ വാഹനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ബെയ്ദിപൂര ഗ്രാമത്തിലെ തൊഴിലാളിയായ ശോഭാറാം സൈക്കിളിൽ മകനുമായി യാത്ര തിരിക്കുന്നത്.

ഏഴ് മണിക്കൂർ കൊണ്ട് 105 കിലോമീറ്റർ സഞ്ചരിച്ചാണ് ശോഭാറാം മകൻ ആഷിഷിനെ പരീക്ഷയ്ക്ക് എത്തിച്ചത്. മകനുമായി സൈക്കിളിൽ യാത്ര ചെയ്യുന്ന ശോഭാറാമിന്റെ വീഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്.

മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്തെ ബസ് സർവീസ് നിലച്ചിരിക്കുകയാണ്. ലോക്ക്ഡൗണിൽ ഇളവുകൾ വന്നെങ്കിലും ബസ് സർവീസ് ഇവിടെ പുനസ്ഥാപിച്ചിട്ടില്ല.

മകന് പരീക്ഷയായതോടെ സഹായിക്കാൻ ആരുമില്ലാതായി. ഇതോടെയാണ് സൈക്കിൾ യാത്ര പുറപ്പെടാൻ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി പുറപ്പെട്ട ശോഭാറാമും മകനും ചൊവ്വാഴ്ച്ചയാണ് പരീക്ഷ നടക്കുന്ന സ്ഥലത്ത് എത്തിയത്. പരീക്ഷയ്ക്ക് 15 മിനുട്ട് മുമ്പ് തന്നെ ഹാളിലേക്ക് ആഷിഷ് പ്രവേശിച്ചു.

യാത്രക്കിടയിൽ വിശ്രമിക്കാൻ കിടക്കയുമായിട്ടായിരുന്നു ഈ അച്ഛന്റേയും മകന്റേയും യാത്ര. ഹോട്ടലുകളിലെ നിരക്ക് തങ്ങൾക്ക് താങ്ങാനാവില്ലെന്നും അതിനാലാണ് കിടക്കയും ഒപ്പം എടുത്തതെന്നും ശോഭാറാം പറയുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ആഷിഷ് ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ 'റുക് ജാനാ നഹീ' പദ്ധതി പ്രകാരം വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുന്ന പദ്ധതിയാണിത്.
Published by: Naseeba TC
First published: August 20, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading