• HOME
  • »
  • NEWS
  • »
  • india
  • »
  • ജീൻസ് ധരിക്കാത്ത, നൃത്തം ചെയ്യാത്ത ഭാര്യയെ തലാഖ് ചൊല്ലി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ജീൻസ് ധരിക്കാത്ത, നൃത്തം ചെയ്യാത്ത ഭാര്യയെ തലാഖ് ചൊല്ലി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

പാട്ടു പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ഇരുവരും തമ്മിൽ തർക്കങ്ങളും ഉണ്ടാകുമായിരുന്നു.

  • Last Updated :
  • Share this:
    മീററ്റ്; ജീൻസ് ധരിക്കാനും നൃത്തം ചെയ്യാനും മടി കാട്ടിയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. ഹപുർ പിൽഖുവ സ്വദേശി അനസ് എന്നയാളാണ് വിചിത്ര കാരണങ്ങൾ ഉന്നയിച്ച് ഭാര്യയെ തലാഖ് ചൊല്ലിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ഭാര്യയുടെ വീട്ടിലെത്തിയ ഇയാൾ സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. വീട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

    Also Read-കുരങ്ങന്മാർ ഒരു കെട്ട് അഞ്ഞൂറിന്‍റെ നോട്ട് 'മോഷ്ടിച്ചോടി' ; തിരികെ ലഭിച്ചത് ഒരുമണിക്കൂർ പരിശ്രമത്തിനൊടുവിൽ

    ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇസ്മായിൽ നഗർ മേഖലയിലെ താമസക്കാരിയായിരുന്ന യുവതിയെ എട്ട് വർഷം മുമ്പായിരുന്നു ഇയാള്‍ വിവാഹം ചെയ്തത്. പാട്ടു പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ഇരുവരും തമ്മിൽ തർക്കങ്ങളും ഉണ്ടാകുമായിരുന്നു. പ്രാദേശിക പഞ്ചായത്തിൽ പരാതിയുമായി സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

    Also Read-വനിതാ കോൺസ്റ്റബളിനെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് ഭർത്താവ് ; തന്നെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് 'ഇര'

    എന്നാൽ രണ്ട് ദിവസം മുമ്പ് അനസ് മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഇയാൾ എന്തോ ദ്രാവകം ശരീരത്തിലൂടെ ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് യുവതിയുടെ പിതാവായ അമീറുദ്ദീൻ സയ്യിദ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.



    സമാനമായ മറ്റൊരു സംഭവത്തിൽ ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്‍റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ മധ്യപ്രദേശ് സ്വദേശിനിയായ 29കാരിയും രംഗത്തെത്തിയിട്ടുണ്ട്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കൊണ്ടുള്ള നിയമം നിലനിൽക്കുമ്പോഴും രാജ്യത്തിന്‍റെ പലഭാഗത്തും ഈ ആചാരം ഇപ്പോഴും തുടർന്നു വരികയാണ് എന്നതിന്‍റെ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ സംഭവങ്ങൾ.
    Published by:Asha Sulfiker
    First published: