HOME » NEWS » India »

ഒരുമാസം പ്രായമായ കുഞ്ഞ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു; കർണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച് പിതാവ്

സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം.

News18 Malayalam | news18-malayalam
Updated: July 19, 2020, 7:22 AM IST
ഒരുമാസം പ്രായമായ കുഞ്ഞ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു; കർണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച് പിതാവ്
ബി എസ് യെദ്യൂരപ്പ
  • Share this:
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി യുവാവ്. ഒരുമാസം പ്രായമായ കുഞ്ഞ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടർന്ന് പിതാവായ വെങ്കടേഷ് എന്നയാളാണ് പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം.

ഇക്കഴിഞ്ഞ ജൂലൈ 11നാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വെങ്കടേഷിന്‍റെ ഒരുമാസം മാത്രം പ്രായമായ മകളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇവർ കുട്ടിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും എല്ലായിടത്തും ഇത് തന്നെയായിരുന്നു സ്ഥിതിയെന്നാണ് ആരോപണം. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടെ കുട്ടി മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് മകളുടെ ചിത്രവുമേന്തി വെങ്കടേഷ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ലഭിക്കാനായിരുന്നു ഇത്തരമൊരു പ്രതിഷേധം.

TRENDING:Shocking | '30 വർഷത്തിനിടെ കുട്ടികളെ ഉൾപ്പടെ 40 തവണ ലൈംഗികമായി ഉപദ്രവിച്ചു'; സുവിശേഷ പ്രാസംഗികനായി മാറിയ ചാനൽ അവതാരകന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ[NEWS]Viral Video | ലൈവിൽ വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ പല്ല് പോയി![NEWS]വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ[PHOTOS]
വെങ്കടേഷിന്‍റെ ഒറ്റയാൾ പ്രതിഷേധം ജനശ്രദ്ധ നേടുകയും കൂടുതൽ ആളുകൾ ഇയാൾക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. വൈകാതെ പൊലീസെത്തി ഇവരെ നീക്കം ചെയ്തു. വെങ്കടേഷിനെ മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Published by: Asha Sulfiker
First published: July 19, 2020, 7:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories