• HOME
  • »
  • NEWS
  • »
  • india
  • »
  • നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു; സംഭവം ഹരിയാനയിലെ ഗുരുഗ്രാമിൽ

നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു; സംഭവം ഹരിയാനയിലെ ഗുരുഗ്രാമിൽ

റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു

  • Share this:

    ഗുരുഗ്രാം: നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

    ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ സെക്ടർ 69-ൽ തുലിപ് ചൗക്കിന് സമീപം നടുറോഡിൽ വിദേശയുവാവ് നഗ്നനായി ഓടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൻ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. അതിനിടെ നഗ്നനായി ഓടിയ വിദേശ യുവാവ് സമീപപ്രദേശത്തെ ജനവാസകേന്ദ്രത്തിലേക്ക് ഓടിക്കയറി. ഇതിനിടെ നാട്ടുകാർ സംഘടിച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ ഒരു മരത്തിൽ കെട്ടിയിടുകയും തുടർന്ന് പൊലീസിനെ വിളിപ്പിച്ച് കൈമാറുകയുമായിരുന്നു.

    നൈജീരിയൻ പൗരനാണെന്ന് സംശയിക്കുന്നയാളെ സെക്ടർ 10ലെ സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ഇയാൾക്ക് മർദനമേറ്റതായും റിപ്പോർട്ടുണ്ട്.

    Also Read- ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിച്ച സീരിയൽ കിസ്സറിനെ കണ്ടെത്താൻ വ്യാപക അന്വേഷണം

    “യുവാവിന്‍റെ മാനസിക നിലയെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഇയാൾക്ക് മാനസികപ്രശ്നങ്ങളില്ലെങ്കിൽ കേസെടുക്കും,” ബാദ്ഷാപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ മദൻ ലാൽ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

    News Summary- The locals caught the foreign youth who ran naked in the middle of the road and blocked the traffic and tied him to a tree. The incident took place in Gurugram, Haryana. The young man who ran naked on the road was later taken into custody by the police.

    Published by:Anuraj GR
    First published: