മീററ്റ്: ഉത്തർപ്രദേശിലെ സഹാറൻപുരിൽ യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെടിവച്ചു കൊന്നു. മുത്തലാഖ് ചൊല്ലി ഒരു വർഷത്തിനു ശേഷമാണ് യുവാവ് ഭാര്യയെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തുന്നത്. ഗംഗോഷ് ടെഹ്സിലിലെ ആലംപുര ഗ്രാമത്തിലാണ് സംഭവം.
നേരത്തെ, ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൊഹ്സിൻ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷംലിയിലെ താമസക്കാരനാണ് മൊഹ്സിൻ. കഴിഞ്ഞ വർഷം യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയിരുന്നു.
You may also like:Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത് [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മൊഹ്സിൻ റുക്സാനയെ വിവാഹം കഴിച്ചത്. കഴിഞ്ഞവർഷം മൊഹ്സിൻ ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതിനെ തുടർന്ന് മുത്തലാഖ് നൽകിയതിന് എതിരെ മൊഹ്സിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് സഹാറൻപുരിലെ തന്റെ വീട്ടിലേക്ക് മടങ്ങിയ റുക്സാന അവിടെ അമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു. എന്നാൽ, ഇതിനിടയിൽ മൊഹ്സിൻ റുക്സാനയെ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഭീഷണി.
എന്നാൽ, മൊഹ്സിന്റെ ഭീഷണിക്ക് റുക്സാന വഴങ്ങിയില്ല. ഇതിനെ തുടർന്ന് പ്രതി സഹാറൻപുരിൽ എത്തുകയും റുക്സാനയെയും അമ്മയെയും വെടിവച്ച് കൊല്ലുകയുമായിരുന്നു.
മുസ്ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) ആക്ട് 2019 പ്രകാരം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയിരുന്നു. ഇത് അനുസരിച്ച് മുത്തലാഖ് ചൊല്ലി ഭാര്യയിൽ നിന്ന് തൽക്ഷണം വിവാഹമോചനം നേടാൻ പുരുഷൻമാർക്ക് കഴിയില്ല. തലാഖ് എന്ന വാക്ക് മൂന്നുതവണ എഴുതിയോ പറഞ്ഞോ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുന്നതിനാണ് മുത്തലാഖ് എന്ന് പറയുന്നത്. എന്നാൽ, ഇത്തരത്തിൽ വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് 2019 ജൂലൈ 26ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.