നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കടയിൽ നിന്നും ഗർഭനിരോധന ഉറ വാങ്ങി നൽകാൻ വിസമ്മതിച്ച കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

    കടയിൽ നിന്നും ഗർഭനിരോധന ഉറ വാങ്ങി നൽകാൻ വിസമ്മതിച്ച കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

    അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് കത്തി പുറത്തെടുക്കുകയും കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പൂനെയിലെ ഖരാദി പ്രദേശത്ത് താമസിക്കുന്ന യുവാവ് തന്റെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കോണ്ടം വാങ്ങാനായിരുന്നു യുവാവ് ആവശ്യപ്പെട്ടിരുന്നത്.

      റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹം അടുത്തുള്ള വാഹനത്തില്‍ നിന്ന് കത്തി പുറത്തെടുക്കുകയും കുട്ടിയുടെ കഴുത്തിന് കുത്തുകയുമായിരുന്നു. സാരമായ മുറിവുകള്‍ പറ്റിയ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പൂനെയിലെ ചന്ദന്‍ നഗര്‍ പോലീസ് കേസ് രേഖപ്പെടുത്തി.

      21 വയസ്സുകാരനായ നിലേഷ് വാഗ്മരേയാണ് കുറ്റം ചെയ്തയാളെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റ കുട്ടി തുക്രം നഗര്‍ സ്വദേശിയാണ്. സുഹൃത്തായ നിലേഷിനെ കാണാന്‍ വേണ്ടി അദ്ദേഹം ഥൈത്വാഡിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെയെത്തി അല്‍പ സമയം കഴിഞ്ഞ ശേഷം നിലേഷ് കുട്ടിയോട് അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പോയി കോണ്ടം വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവന്‍ കൂട്ടാക്കിയില്ല.

      ഇതേതുടര്‍ന്ന് നിലേഷ് ദേഷ്യപ്പെടുകയും കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിക്കുകയും അടിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് കത്തി പുറത്തെടുക്കുകയും കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

      പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്റെ ബന്ധുക്കള്‍ നിലേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 വകുപ്പ് (കൊലപാതക ശ്രമം) ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ പ്രകാരം നിലേഷിനെതിരെ പോലീസ് കേസുടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്.

      ഈയടുത്ത് ചികിത്സയ്ക്കായി കാത്തിരുന്ന്ക്ഷമ നശിച്ച യുവാവ് ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ദാദ്രി മേഖലയില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന ഡോ.അജയ് ഘോഷ് ശര്‍മ്മയ്ക്കായിരുന്നു (45) കുത്തേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് ജര്‍ച്ച സ്വദേശിയായ മുഹമ്മദ് കുമൈല്‍ എന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

      കടുത്ത പല്ലുവേദനയെ തുടര്‍ന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുമൈല്‍ ഡെന്റിസ്റ്റിനെ കാണാനെത്തിയത്. എന്നാല്‍ തിരക്കുള്ളതിനാല്‍ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പ് സമയം നീണ്ടതോടെ ഇയാള്‍ ഡോക്ടറുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ യുവാവ് കത്തിയെടുത്ത് ഡോക്ടറെ ആക്രമിച്ചു. പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് കുമൈലിനെ കസ്റ്റഡിയിലെടുത്തു.കൂര്‍ത്ത കത്തിവച്ചുള്ള കുത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്' ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ പാണ്ഡെ അറിയിച്ചിരുന്നു.
      Published by:Sarath Mohanan
      First published:
      )}