Moral Policing | നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു, ഭർത്താവിനെതിരെ നാട്ടുകാരുടെ ആക്രമണം
Moral Policing | നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു, ഭർത്താവിനെതിരെ നാട്ടുകാരുടെ ആക്രമണം
ആളുകൾ കുടുംബമായി നിൽക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികൾക്ക് അരികിലേക്ക് എത്തിയ ഒരാൾ ഭർത്താവിനെ പിടിച്ച് വലിക്കുകയും തുടർന്ന് അടിക്കുകയുമായിരുന്നു.
ഉത്തർപ്രദേശ്: നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതിന് ഭർത്താവിന് നേരെ സദാചാര ആക്രമണം (Moral Policing). ഉത്തർപ്രദേശിലെ (Uttar Pradesh) അയോദ്ധ്യയിൽ (Ayodhya) സരയൂ നദിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അയോദ്ധ്യ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സരയൂ നദിയിലെ രാം കി പൗഡി ഘട്ടിൽ വെച്ച് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവം നടന്നതെന്നെതിനെ കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സരയൂ നദിയിൽ കുളിക്കുന്നതിനിടെ ദമ്പതികള്‍ പരസ്പരം ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ആളുകൾ കുടുംബമായി നിൽക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികൾക്ക് അരികിലേക്ക് എത്തിയ ഒരാൾ ഭർത്താവിനെ പിടിച്ച് വലിക്കുകയും തുടർന്ന് അടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആളുകൾ കൂട്ടംചേർന്ന് ഇയാളെ മർദിക്കാൻ തുടങ്ങിയത്. മർദനത്തിൽ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം പാഴാവുന്നതും വീഡിയോയിൽ കാണാം.
राजा राम की नगरी ‘अयोध्या की सरयू नदी’ में स्नान करते समय युवक ने जब अपनी ‘पत्नी’ को ‘kiss’ किया तो वहां मौजूद पब्लिक ने उस व्यक्ति की जमकर पिटाई की। #Ayodhya@ayodhya_policepic.twitter.com/cOb54boFTA
— Shubhankar Mishra (@shubhankrmishra) June 22, 2022
ക്രൂരമർദനത്തിന് ശേഷം വെള്ളത്തിൽ നിന്നും ആൾക്കൂട്ടം ഇയാളെ കരയിലേക്ക് വലിച്ചുകയറ്റുകയും തുടർന്ന് അവിടെ നിന്ന് വീണ്ടും മർദിച്ചു. ഇതിനിടയിൽ ചിലർ ഇടപെട്ട് ദമ്പതികളെ അവിടെ നിന്ന് പറഞ്ഞ് വിടുന്നതും വീഡിയോയിൽ കാണാം.
ആക്രമണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസ് എടുത്ത് ദമ്പതികളെയും അവരെ അക്രമിച്ചവരെയും കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അയോദ്ധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.