ഗോതമ്പ് മോഷ്ടിച്ചെന്നാരോപിച്ച് പഞ്ചാബിൽ യുവാവിനെ ട്രക്കിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു. പഞ്ചാബിലെ മുക്തസർ ജില്ലയിലാണ് സംഭവം. ഗോതമ്പുമായി പോകുകയായിരുന്ന ട്രക്കിൽ നിന്നും യുവാവ് രണ്ട് ചാക്ക് മോഷ്ടിച്ചെന്നാണ് ആരോപണം. ഇതോടെ് വാഹനത്തിലുണ്ടായിരുന്നവർ യുവാവിനെ ബോണറ്റിൽ കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
യുവാവ് ഗോതമ്പ് എടുക്കുന്ന വീഡിയോയും വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്നതുമായി രണ്ട് വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു വീഡിയോയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ ബോണറ്റിൽ യുവാവിനെ കയർ കൊണ്ട് കെട്ടിയിട്ടതും മറ്റൊരാൾ ഇയാൾക്ക് സമീപം ഇരിക്കുന്നതും കാണാം.
The helper of the truck driver tied the youth in front of the truck over stealing 2 sacks of wheat in #Muktsar. pic.twitter.com/Wfy8osQyvA
— Nikhil Choudhary (@NikhilCh_) December 11, 2022
Also Read- ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ലൈംഗികബന്ധത്തിന് നിർബന്ധിച്ചശേഷം വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി; എഞ്ചിനീയർ അറസ്റ്റിൽപൊലീസ്
സ്റ്റേഷനിലേക്കാണ് യുവാവിനെ ഇങ്ങനെ കെട്ടിയിട്ട് കൊണ്ടുപോയതെന്നാണ് ഡ്രൈവറുടെ ന്യായീകരണം. ഇതു സംബന്ധിച്ച രണ്ട് വീഡിയോയും ലഭിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.