മരത്തിൽ കുടുങ്ങിയത് 12 മണിക്കൂർ; ഒടുവിൽ രക്ഷിക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പറന്നെത്തി

രാത്രിയായിട്ടും ജിതേന്ദ്രയെ താഴെ ഇറക്കാൻ സാധിക്കാതായതോടെ വ്യോമസേനയെ സഹായത്തിന് വിളിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: August 17, 2020, 2:51 PM IST
മരത്തിൽ കുടുങ്ങിയത് 12 മണിക്കൂർ;  ഒടുവിൽ രക്ഷിക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പറന്നെത്തി
Representative Image (Courtesy: Getty)
  • Share this:
12 മണിക്കൂർ മരത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ഒടുവിൽ വ്യോമസേനയും ഹെലികോപ്റ്ററും എത്തി. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലാണ് സംഭവം.

ജില്ലയിലെ ഡാമിൽ വെള്ളം അധികമായതോടെ തുറന്നു വിട്ടതാണ് 43 കാരനായ ജിതേന്ദ്ര കശ്യപിനെ മരത്തിൽ എത്തിച്ചത്. ഖുടാഘട്ട് ഡ‍ാം തുറന്നതോടെ ഒഴുക്കിൽ പെടാതിരിക്കാനാണ് ജിതേന്ദ്ര കശ്യപ് ഡാമിന്റെ മുകളിൽ നിന്ന് എടുത്തു ചാടിയത്. പിടി കിട്ടിയത് ഒരു മരക്കൊമ്പിൽ. ഇവിടെ നിന്നും താഴെ ഇറങ്ങാനാകാതെ 12 മണിക്കൂർ ഇരിക്കേണ്ടി വന്നു.

ജിതേന്ദ്ര മരത്തിൽ കുടുങ്ങിയ വിവരം അറിഞ്ഞ ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആളെ താഴെ ഇറക്കാനായില്ല. ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ഡാമിൽ നിന്നും ശക്തമായ ഒഴുക്കും കനത്ത മഴയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.

രാത്രിയായിട്ടും ജിതേന്ദ്രയെ താഴെ ഇറക്കാൻ സാധിക്കാതായതോടെ വ്യോമസേനയെ സഹായത്തിന് വിളിക്കുകയായിരുന്നു. ഒടുവിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പുലർച്ചെ 5.49 ഓടെ സ്ഥലത്തെത്തിയ എംഐ-17 ഹെലികോപ്റ്റർ 20 മിനുട്ട് എടുത്താണ് ജിതേന്ദ്രയെ രക്ഷിച്ചത്. നിസ്സാര പരിക്കുകൾ പറ്റിയ ജിതേന്ദ്രയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Published by: Naseeba TC
First published: August 17, 2020, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading