നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബോയിങ് ബോയിങ് സീനായി; നാലു കാമുകിമാർ ഒരുമിച്ച് വീടു വളഞ്ഞു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    ബോയിങ് ബോയിങ് സീനായി; നാലു കാമുകിമാർ ഒരുമിച്ച് വീടു വളഞ്ഞു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബോയിങ് ബോയിങ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് അരങ്ങേറിയത്...

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      നാലു കാമുകിമാർ ഒരേസമയം വീട് വളഞ്ഞതോടെ ഗത്യന്തരമില്ലാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിയദർശൻ മോഹൻലാലിനെ (mohanlal) നായകനാക്കി സംവിധാനം ചെയ്ത ബോയിങ് ബോയിങ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പശ്ചിമ ബംഗാളിലെ (West Bengal) കൂച്ച് ബിഹാർ ജില്ലയിലാണ്. നാലു കാമുകിമാർ (Girl Friends) ഒരുമിച്ച് എത്തിയതോടെ, യുവാവ് മുറിക്കുള്ളിൽ കയറി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

      ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുഭമോയ് കർ എന്നയാളാണ് ഒരേ സമയം നാല് യുവതികളുമായി പ്രണയത്തിൽ ഏർപ്പെട്ടിരുന്നത്. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതികൾ പരസ്പരം ബന്ധപ്പെടുകയും അവർ ഒരുമിച്ച് സുഭമോയ് കറിനെ വീട്ടിലെത്തി കാണാൻ തീരുമാനിക്കുകയും ചെയ്തു.

      കൂച്ച് ബെഹാറിലെ ജോർപത്കി ഗ്രാമത്തിലെ ഒരു പ്രാദേശിക മെഡിക്കൽ സ്റ്റോറിലെ സെയിൽസ്മാനായിരുന്ന സുഭമോയ് കാളി പൂജയോട് അനുബന്ധിച്ച് വീട്ടിലെത്തിയിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് കാമുകിമാരായ നാലുപേരും ഒരുമിച്ച് വീട്ടിലെത്തിയത്. പിൻവശത്തെ വാതിലിലൂടെ രക്ഷപെടാതിരിക്കാൻ രണ്ടുപേർ പിന്നിലും നിലയുറപ്പിച്ചു. ഇതിനിടെ യുവതികളുമായി സുഭമോയ് കർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തങ്ങളുടെ കാമുകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതേത്തുടർന്ന് കാര്യങ്ങൾ നിയന്ത്രണാതീതമാകുകയും മുറിയിലേക്ക് ഓടി കയറിയ ഇയാൾ വിഷം കഴിക്കുകയുമായിരുന്നു.

      സംഭവമറിഞ്ഞ് അയൽവാസികൾ സുഭമോയ് കറിനെ കൂച്ച് ബീഹാറിലെ മതാഭംഗ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്ന് കൂച്ച് ബിഹാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ പറയുന്നു. തനിക്കെതിരെ പോലീസിൽ പരാതി നൽകരുതെന്ന് ഇയാൾ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി നൽകുമെന്ന് സ്ത്രീകൾ ഉറച്ചു പറഞ്ഞതോടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യുവാവിന്റെ കുടുംബം വിസമ്മതിച്ചതായി റിപ്പോർട്ട്..

      ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

      കാസർകോട്: ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടതായി പരാതി. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്ദുർഗിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. കള്ള് ചെത്ത് ജോലി ചെയ്തിരുന്ന യുവാവിന്‍റെ ഭാര്യ, ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കടന്നുകളഞ്ഞത്. യുവതിയുടെ ഭർത്താവും കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കള്ള് ചെത്ത് തൊഴിലാളികളായിരുന്നു. ചൊവ്വാഴ്ചയാണ് ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഭാര്യ നാടുവിട്ടതെന്നും യുവാവ് പറയുന്നു.

      Also Read- ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

      15 വർഷം മുമ്പാണ് യുവാവിന്‍റെ ആദ്യ ഭാര്യ സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളഞ്ഞത്. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞുവെന്ന പരാതിയുമായി യുവാവ് പൊലീസിന് സമീപിച്ചത്. ആദ്യ ബന്ധത്തിലും യുവാവിന് രണ്ട് മക്കളുണ്ടായിരുന്നു. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}