JEE പരീക്ഷയിലെ ആൾമാറാട്ടം; 'ടോപ്പറായ' വിദ്യാർഥിക്ക് പകരമായി പരീക്ഷ എഴുതിയ യുവാവ് അറസ്റ്റിൽ
സംസ്ഥാനത്തെ ജെഇഇ പരീക്ഷയിൽ ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർഥിയുടെ ഫോൺ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്

News18 Malayalam
- News18 Malayalam
- Last Updated: November 30, 2020, 7:22 AM IST
ന്യൂഡൽഹി: ഏറെ വിവാദം ഉയർത്തിയ അസം JEE പരീക്ഷ ആള്‍മാറാട്ട കേസിൽ, വിദ്യാർഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ യുവാവും പിടിയിൽ. പ്രദീപ് കുമാർ എന്ന ഇയാളെ ഡൽഹിയിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. സംഭവത്തിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് പ്രദീപ്. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുപ്രോതീവ് ലാൽ ബറുവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Related Story-ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി സംസ്ഥാനത്തെ ജെഇഇ പരീക്ഷയിൽ ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർഥിയുടെ ഫോൺ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്. തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയതെന്ന് ഈ കുട്ടി തന്റെ സുഹൃത്തിനോട് സമ്മതിക്കുന്ന സംഭാഷണമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ തന്നെ പൊലീസിൽ പരാതിയുമെത്തി.
Also Read-ആറാമത്തെ വയസിൽ മൂക്കിനുള്ളിലകപ്പെട്ട നാണയം; അൻപതോളം വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
തുടർന്ന് നടന്ന അന്വേഷണത്തിൽ ആൾമാറാട്ടം നടത്തി ടോപ്പറായ വിദ്യാർഥി നീൽ നക്ഷത്ര ദാസ്, പിതാവ് ജ്യോതിർമയി ദാസ്, കേസിലെ മുഖ്യപ്രതിയും കോച്ചിംഗ് സെന്റർ ഉടമയുമായ ഭാർഗവ് ദേക, കോച്ചിംഗ് സെന്ററിലെ തന്നെ ഒരു വനിതാ ജീവനക്കാരി എന്നിവരുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാര്‍ഥിയായ നീൽ, നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പരീക്ഷയിൽ ആൾമാറാട്ട സംഭവത്തിൽ വൻ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ആരോപണം. 15 മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നൽകിയാണ് നീലിന്റെ ഡോക്ടർമാരായ മാതാപിതാക്കൾ പരീക്ഷയ്ക്കായി വേറെ ആളെയെത്തിച്ചതെന്നാണ് ആരോപണം.
Related Story-ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി