നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റില്‍

  കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റില്‍

  പത്ത് ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി

  mobile_camera

  mobile_camera

  • Share this:
   ബംഗളൂരു: യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാര്‍ (30 ) ആണ് അറസ്റ്റിലായത്. ഒളിക്യാമറ ദൃശ്യങ്ങള്‍ കാണിച്ച്‌ ഇയാള്‍ യുവതിയോട് പണം ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരി പറഞ്ഞു. ‌

   ഒമ്പത് വര്‍ഷം മുന്‍പ് കോളേജ് പഠനകാലത്താണ് പരാതിക്കാരിയായ യുവതിയും ദീപക്കും പരിചയത്തിലായത്. പിന്നീട് കഴിഞ്ഞ വര്‍ഷം ബംഗളൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നതോടെയാണ് ദീപക്കും യുവതിയും വീണ്ടും പരിചയം പുതുക്കുന്നത്.

   Also read: 'തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതി'; ധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി CPI

   ഒക്ടോബറില്‍ ദീപകിന്റെ കെ ആര്‍ പുരത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യുവതിയറിയാതെ ഇയാള്‍ ബാത്ത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. പിന്നീട് വ്യാജ ഇമെയില്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴി യുവതിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ദീപക് ക്യാമറ ദൃശ്യങ്ങള്‍ യുവതിയുടെ വാട്‌സ് ആപ്പ് നമ്പറില്‍ അയച്ചു കൊടുക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
   First published:
   )}