• HOME
  • »
  • NEWS
  • »
  • india
  • »
  • അപകടത്തിൽ ശാരീരിക വൈകല്യം സംഭവിച്ചയാൾക്ക് 1.11 കോടി നഷ്‌ടപരിഹാരം നൽകാൻ കോടതി

അപകടത്തിൽ ശാരീരിക വൈകല്യം സംഭവിച്ചയാൾക്ക് 1.11 കോടി നഷ്‌ടപരിഹാരം നൽകാൻ കോടതി

2016-ൽ മിനി സ്‌കൂൾ ബസുമായി കൂട്ടിമുട്ടിയായിരുന്നു അപകടം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മോട്ടോർ സൈക്കിൾ യാത്രക്കാരന് അപകടത്തിൽ (accident) 60 ശതമാനം സ്ഥിരമായ ശാരീരിക വൈകല്യം ബാധിച്ച (physical disability) സംഭവത്തിൽ നഷ്‌ടപരിഹാരമായി 1.11 കോടി രൂപ നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവ്. സമീപകാലത്ത് നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന നഷ്ടപരിഹാരങ്ങളിലൊന്ന് വിധിച്ചത് മുംബൈയിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ്. 2016-ൽ മിനി സ്‌കൂൾ ബസുമായി കൂട്ടിമുട്ടിയായിരുന്നു അപകടം. മിനി ബസിന്റെ ഉടമയും അതിന്റെ ഇൻഷുറർറും ഇരയ്‌ക്ക് പ്രതിവർഷം 7.5 ശതമാനം പലിശ സഹിതം ഒരു മാസത്തിനുള്ളിൽ തുക ഒരുമിച്ച് നൽകാൻ ആവശ്യപ്പെട്ടു.

    സഞ്ജയ് ചൗഡാന്റേ അധ്യക്ഷനായ ട്രൈബ്യൂണൽ അപകടത്തെത്തുടർന്ന് മോട്ടോർ സൈക്കിൾ യാത്രികന് ഉണ്ടായ 13.61 ലക്ഷം രൂപയുടെ ചികിത്സാച്ചെലവും ഭാവിയിൽ പ്രതീക്ഷിക്കുന്ന ചെലവായ 64.80 ലക്ഷം രൂപയും പരിഗണിച്ചു.



    2016 ജൂലൈ 4 ന് രാവിലെ 9.10 ന് ദഹിസറിലെ തന്റെ വസതിയിൽ നിന്ന് ബോറിവാലിയിലെ ഓഫീസിലേക്ക് മോട്ടോർ സൈക്കിളിൽ പോകുകയായിരുന്നുവെന്ന് ഇരയായ വ്യക്തി പറഞ്ഞു. അന്ന് അദ്ദേഹത്തിന് 25 വയസ്സായിരുന്നു. ദഹിസറിലെ ഒരു ജംഗ്ഷനിൽ, എതിരെ വരുന്ന വാഹനങ്ങൾ നോക്കാതെയോ ഒരു സൂചനയും നൽകാതെയോ ഒരു മിനി ബസ് ഡ്രൈവർ വലത്തോട്ട് കുത്തനെ തിരിഞ്ഞ് ഇരയുടെ നേർക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ട്രൈബ്യൂണലിൽ സമർപ്പിച്ച അവകാശവാദത്തിൽ പറയുന്നു.

    ഇദ്ദേഹത്തിന് ഒടിവുകൾ ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ സംഭവിച്ചു. ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലാണ് മിനി ബസ് ഇൻഷുർ ചെയ്തിരിക്കുന്നത്.

    ഒരു മാസത്തിലേറെയായി ചികിത്സയിലിരുന്ന ശേഷം ഡിസ്ചാർജ് ചെയ്തു. ചികിത്സയ്ക്കായി 7 ലക്ഷം രൂപ ചിലവായി.

    മിനി ബസ് ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടും ട്രൈബ്യൂണലിൽ ഹാജരാകാത്തതിനാൽ, ക്ലെയിം എക്‌സ്-പാർട്ടായി മുന്നോട്ട് പോയി. അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന അവകാശവാദത്തെ ഇൻഷുറൻസ് കമ്പനി എതിർത്തു. മിനി ബസ് നിശ്ചലമായിരുന്നെന്നും വാദമുയർന്നിരുന്നു.

    സാക്ഷി മൊഴികൾ, മെഡിക്കൽ ട്രീറ്റ്‌മെന്റ് പേപ്പറുകൾ, ബില്ലുകൾ, വികലാംഗ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഡോക്യുമെന്ററി തെളിവുകൾ കണക്കിലെടുത്ത്, അവകാശവാദിയുടെ കേസ് നിഷേധിക്കാൻ കാരണമില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

    Summary: Motor Accident Claims Tribunal in Mumbai has ordered for a compensation of Rs 1.11 crore to a man who suffered more than 60 percent disability in a road accident involving a mini bus. The incident had taken place in 2016 when the victim was aged 25. This is perhaps one of the biggest insurance claim won over the recent times. The Tribunal order further states that the victim be paid cash compensation in a month
    Published by:user_57
    First published: