'നമ്മുടെ മമത, നമ്മുടെ ചൈന'

'തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക' എന്നാണ് എഴുതിയിരിക്കുന്നത്

news18
Updated: April 4, 2019, 6:59 PM IST
'നമ്മുടെ മമത, നമ്മുടെ ചൈന'
'തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക' എന്നാണ് എഴുതിയിരിക്കുന്നത്
  • News18
  • Last Updated: April 4, 2019, 6:59 PM IST
  • Share this:
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ചുവരെഴുത്ത് ചൈനീസ് ഭാഷയിലും. കൊല്‍ക്കത്തിയിലെ പ്രശസ്തമായ ചൈന ടൗണിലെ ചൈനീസ് വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് ചൈനീസ് ചുവരെഴുത്തുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ലെ ചുവരെഴുത്തുകളുമായി ചൈനീസ് പ്രേമം കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് ഈ ചുവരെഴുത്തുകൾ.

'തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക' എന്നാണ് ചൈനീസില്‍ എഴുതിയിരിക്കുന്നത്. ഒപ്പം മമത ബാനര്‍ജിയുടെ ചിത്രവുമുണ്ട്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയിലാണ് ചൈന ടൗണ്‍. ഇവിടെയാണ് ഒരു ഡസനോളം ഇടങ്ങളില്‍ ചൈനീസ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കൊല്‍ക്കത്തയില്‍ ചൈനീസ് ഭാഷയില്‍ പ്രചാരണം നടത്തുന്നത്.

ചൈനീസില്‍ ലഘുലേഖകളും പുറത്തിറക്കുമെന്നും തൃണമൂല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഫെയ്‌സ് അഹമ്മദ് ഖാന്‍ പറയുന്നത്. ചൈനീസ് സന്ദേശങ്ങളുമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കൊല്‍ക്കത്തയില്‍ രണ്ടായിരത്തോളം ചൈനീസ് വോട്ടര്‍മാരുണ്ട് എന്നാണ് പറയുന്നത്. ചൈന ടൗണ്‍ കൊല്‍ക്കത്ത സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ്. അഞ്ച് തവണ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന മാല റോയ് ആണ് ഇത്തവണ ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. ഏഴ് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മേയ് 19ന്റെ അവസാന ഘട്ടത്തിലാണ് സൗത്ത് കൊല്‍ക്കത്തയിലെ വോട്ടെടുപ്പ്.

First published: April 4, 2019, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading