നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Hajj 2021 | ഹജ്ജ് തീർഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; പ്രായപരിധിയും പരിഗണനയിൽ: ന്യൂനപക്ഷ മന്ത്രാലയം

    Hajj 2021 | ഹജ്ജ് തീർഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; പ്രായപരിധിയും പരിഗണനയിൽ: ന്യൂനപക്ഷ മന്ത്രാലയം

    ഹജ്ജ് എംബാർക്കേഷൻ പോയിന്‍റുകൾ 21ൽ നിന്നും പത്തായി കുറഞ്ഞിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ പോയിന്‍റുകൾ ഉണ്ടാവുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

    Hajj

    Hajj

    • Share this:
      ന്യൂഡൽഹി: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം. സൗദി അറേബ്യ നിഷ്കർഷിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങളെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തീർഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

      കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനം ഇന്ത്യ റദ്ദാക്കിയിരുന്നു. 2021 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഡിസംബർ പത്തിന് രജിസ്ട്രേഷൻ അവസാനിക്കുമെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചത്.

      Also Read-ഉംറയ്ക്ക് വിദേശ തീർഥാടകർക്കും അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

      'അപേക്ഷകർക്ക് ഓൺലൈനായോ ഓഫ് ലൈനായോ ഹജ്ജ് മൊബൈൽ ആപ്പ് വഴിയോ അപേക്ഷിക്കാം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ തീർഥാടകരും RT-PCR പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കേണ്ടത്' നഖ്വി വ്യക്തമാക്കി.

      You may also like:Joe Biden | സെനറ്റർ, വൈസ് പ്രസിഡന്റ്; യു.എസ് പ്രസിഡന്റ് പദവിയിലെത്തിയ ജോ ബൈഡൻ എന്ന ഫുൾ ടൈം രാഷ്ട്രീയക്കാരന്റെ ജിവിത കഥ [NEWS]Triple Talaq | ഗർഭിണിയായ ഭാര്യയ്ക്ക് യോനിയിൽ അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് ഭര്‍ത്താവ് [NEWS] Gold Smuggling Case | ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ [NEWS]

      ഹജ്ജ് എംബാർക്കേഷൻ പോയിന്‍റുകൾ 21ൽ നിന്നും പത്തായി കുറഞ്ഞിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ പോയിന്‍റുകൾ ഉണ്ടാവുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

      ന്യുനപക്ഷ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, സൗദി ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കൊടുവിലാണ് ഹജ്ജ് തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കിയത്.
      Published by:Asha Sulfiker
      First published:
      )}