നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Dead Man Returns| മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ മൂന്ന് മാസത്തിന് ശേഷം ജീവനോടെ വീട്ടിൽ

  Dead Man Returns| മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ മൂന്ന് മാസത്തിന് ശേഷം ജീവനോടെ വീട്ടിൽ

  മരിച്ചവര്‍ തിരിച്ചുവന്നാല്‍ ഒരു കുടുംബത്തിനുണ്ടാകുന്ന ആഘാതം എത്രമാത്രം ആയിരിക്കും? അങ്ങനെ മരിച്ചു എന്ന് വിധി എഴുതിയ ഒരാളാണ് ഇപ്പോള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നത്

  • Share this:
   മരിച്ചവര്‍ തിരിച്ചുവന്നാല്‍ ഒരു കുടുംബത്തിനുണ്ടാകുന്ന ആഘാതം എത്രമാത്രം ആയിരിക്കും? അങ്ങനെ മരിച്ചു എന്ന് വിധി എഴുതിയ ഒരാളാണ് ഇപ്പോള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നത്. മൂന്ന് മാസം മുമ്പ് സി നാഗരാജപ്പ എന്നയാള്‍ മരിച്ചതായി (dead man) ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയും പോസ്റ്റ്മോര്‍ട്ടം (postmortom) നടത്തി കാണാനില്ലെന്ന കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തുംകുരുവിലെ കൃഷിയിടത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പക്ഷേ, മൂന്നു മാസം കഴിഞ്ഞ് 'മരിച്ചയാൾ' ബസില്‍ വന്നിറങ്ങി നേരെ വീട്ടിലേക്ക് നടന്നു. ഇത് കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടി.

   നാഗരാജപ്പ (nagarajappa) ഒരു മദ്യപാനിയായിരുന്നു (alcoholic). ഇതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹത്തെ നിംഹാന്‍സില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) പ്രവേശിപ്പിക്കുകയും പിന്നീട് ബെംഗളൂരുവിലെ കോറമംഗലയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മകള്‍ നേത്രാവതി അവിടെ ആരോഗ്യ പ്രവര്‍ത്തകയായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം നാഗരാജപ്പയെ ആശുപത്രിയില്‍ നിന്ന് കാണാതായി.

   '13 വര്‍ഷം മുമ്പ് അദ്ദേഹം വീടുവിട്ടിറങ്ങി, ഞങ്ങള്‍ എല്ലാവരും പരിഭ്രാന്തരായി. എന്നാല്‍ പിന്നീട് അദ്ദേഹം തിരിച്ചെത്തിയിരുന്നു. ഇത്തവണ സെപ്തംബറില്‍ ആശുപത്രിയില്‍ നിന്ന് കാണാതായപ്പോള്‍ കുറച്ചു സമയത്തിനുള്ളില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന് ഞങ്ങള്‍ കരുതി, പക്ഷേ വന്നില്ല'' നേത്രാവതി പറഞ്ഞു.

   സെപ്തംബര്‍ 18ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നേത്രാവതിയെ വിളിച്ച് അവളുടെ പിതാവിനെ ആശുപത്രിക്ക് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു. ഏതായാലും മരിച്ചയാളുടെ ശരീരത്തിന് നാഗരാജപ്പയുമായി വലിയ സാമ്യം ഉണ്ടായിരുന്നു. ''മൃതദേഹം തെരുവില്‍ കണ്ടെത്തിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. എന്റെ പിതാവിനെപ്പോലെ അദ്ദേഹത്തിനും ടിബി ഉണ്ടായിരുന്നുവെന്നും ശരീരത്തിന്റെ ഘടനയും ഉയരവും എല്ലാം പിതാവിന്റേതുമായി വളരെ സാമ്യമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത് പിതാവാണെന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിച്ചു. ഞങ്ങള്‍ക്ക് സംശയിക്കാനായില്ല' നേത്രാവതി പറയുന്നു.

   വീട്ടുകാര്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങി. അവര്‍ അത് വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് തുംകുരു ജില്ലയിലെ ചിക്കമലൂരിലുള്ള അവരുടെ ഫാമില്‍ സംസ്‌കരിച്ചു. അന്തിമ കർമ്മങ്ങളും നടത്തി. ''ഞാന്‍ വളരെയധികം സങ്കടത്തിലായിരുന്നു. അതിനു ശേഷം അച്ഛന്റെ ഇഷ്ടവിഭവങ്ങള്‍ പാകം ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരച്ചിലായിരുന്നു, നാഗരത്ന പറഞ്ഞു.

   ''ആശുപത്രിയില്‍ താമസിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഞാന്‍ അവിടെ നിന്നും രക്ഷപെട്ടു കറങ്ങി നടക്കുകയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തി' ഇത്രയും ദിവസം എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ''ഞാന്‍ അവനെ എന്റെ സ്വന്തം കൈകൊണ്ട് അടക്കം ചെയ്തു. ഇന്ന് അവൻ തന്നെ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നു,' ഗ്രാമത്തിലെ നാഗരാജപ്പയുടെ സുഹൃത്തായ ഗംഗപ്പ സി ആര്‍ ഞെട്ടലോടെ പറഞ്ഞു. 2021 നവംബര്‍ 30നാണ് നാഗരാജപ്പ വീട്ടിലെത്തിയത്.

   അച്ഛന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് കുടുംബം ഇപ്പോള്‍. നാഗരാജപ്പയ്ക്ക് 3 കുട്ടികളുണ്ട്. എല്ലാവരും അവരുടെ പിതാവിനെ ജീവനോടെ തിരികെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്. അച്ഛനാണെന്ന് കരുതി കുടുംബം ആരെയാണ് സംസ്‌കരിച്ചതെന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം. കൂടാതെ, ഇപ്പോള്‍ അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായി മാറ്റുക എന്നത് വലിയ ഒരു ദൗത്യമാണ്. എന്നാല്‍ അദ്ദേഹത്തെ ജീവനോടെ തിരികെ കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മറ്റ് ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും കുടുംബം പറയുന്നു.
   Published by:Karthika M
   First published: