HOME » NEWS » India »

'ഇതെന്‍റെ ഡ്യൂട്ടിയാണ്': മാൻഹോളിലിറങ്ങി ഡ്രെയിനേജ് മാലിന്യങ്ങൾ നീക്കം ചെയ്ത് ബിജെപി കൗൺസിലർ

വെള്ളക്കെട്ട് രൂക്ഷമായി റോഡിൽ ആളുകൾക്ക് നടക്കാൻ പോലും ബുദ്ധിമുട്ട് ആയതോടെയാണ് വാര്‍ഡ് പ്രതിനിധി തന്നെ ശുചീകരണ ജോലി ഏറ്റെടുത്തത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 2:03 PM IST
'ഇതെന്‍റെ ഡ്യൂട്ടിയാണ്': മാൻഹോളിലിറങ്ങി ഡ്രെയിനേജ് മാലിന്യങ്ങൾ നീക്കം ചെയ്ത് ബിജെപി കൗൺസിലർ
Manohar Shetty
  • Share this:
ഡി.പി.സതീഷ്

മംഗളൂരു: മാൻഹോളിലിറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്ത് വൈറലായിരിക്കുകയാണ് പ്രാദേശിക ബിജെപി നേതാവായ മനോഹർ ഷെട്ടി. കർണാടക കദ്രി സൗത്തിൽ നിന്നുള്ള കോർപ്പറേഷൻ അംഗമാണ് ഷെട്ടി. തെരഞ്ഞെടുക്കപ്പെട്ട ഒരു പൊതു പ്രതിനിധിയുടെ ഈ നീക്കം വൻതോതിൽ പ്രശംസ നേടിയിരിക്കുകയാണ്.

മനോഹർ ഷെട്ടിയുടെ വാർഡിലുൾപ്പെട്ട കദ്രി-കമ്പാല മേഖലയിലെ ഒരു മഴവെള്ള ഡ്രെയിനേജിൽ എന്തോ കുടുങ്ങിയിരുന്നു. ഇതേ തുടർന്ന് വെള്ളം പോകാൻ തടസം നേരിട്ട് റോഡിൽ വെള്ളക്കെട്ട് ആയതോടെയാണ് ഷെട്ടി നേരിട്ട് തന്നെ ശുചീകരണത്തിനെത്തിയത്. ഡ്രെയിനേജ് വൃത്തിയാക്കാൻ നേരത്തെ പലതവണ ശ്രമങ്ങളുണ്ടായെങ്കിലും പരാജയപ്പെട്ടിരുന്നു. ശുചീകരണ തൊഴിലാളികളെ സമീപിച്ചിരുന്നുവെങ്കിലും മൻസൂൺ കാലത്ത് ഡ്രെയിനേജിൽ ഇറങ്ങിയാലുള്ള അപകടസധ്യത മുന്നിൽക്കണ്ട് ഇവരും പിൻവാങ്ങി. കോർപ്പറേഷനിൽ നിന്ന് അതിവേഗം വെള്ളം പമ്പു ചെയ്യുന്ന വാഹനമെത്തിച്ച് വെള്ളം പമ്പു ചെയ്തെങ്കിലും അതും തടസം നീക്കാൻ ഫലം കണ്ടില്ല. വെള്ളക്കെട്ട് രൂക്ഷമായി റോഡിൽ ആളുകൾക്ക് നടക്കാൻ പോലും ബുദ്ധിമുട്ട് ആയതോടെയാണ് വാര്‍ഡ് പ്രതിനിധി തന്നെ ശുചീകരണ ജോലി ഏറ്റെടുത്തത്.

'ജെറ്റ് ഓപ്പറേറ്ററോട് ഡ്രെയിനേജിന് ഉള്ളിൽ കടന്ന് വെള്ളം പമ്പ് ചെയ്ത് തടസം നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ജോലികൾ ചെയ്യാൻ തനിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാൾ നിരസിച്ചു.. സ്ഥിതി മോശമായി തുടങ്ങി.. ആരും ഡ്രെയിനേജിലിറങ്ങാൻ തയ്യാറായില്ല.. അതുകൊണ്ട് ഞാൻ തന്നെ മാൻഹോളിലിറങ്ങി പൈപ്പിലെ തടസം നീക്കം ചെയ്തു.' ഷെട്ടി പറയുന്നു.
TRENDING:Rehana Fatima Viral Video | കേസെടുത്തതിൽ ഭയമില്ല; മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ചു പോകാനോ ഉദ്ദേശിക്കുന്നില്ല: രഹന ഫാത്തിമ
[NEWS]
ആത്മഹത്യ ചെയ്ത SNDP നേതാവിന്‍റെ ഡയറിക്കുറിപ്പ് പുറത്ത്; പൊലീസിനെതിരെ ഗുരുതര ആരോപണം [NEWS]Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]

താനിറങ്ങുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന നാല് പേരും സഹായത്തിനായെത്തിയെന്നും ഷെട്ടി പറയുന്നു.. 'ഏതാണ്ട് എട്ടടിയോളം താഴ്ചയുണ്ടായിരുന്നു.. ഉള്ളിൽ കനത്ത ഇരുട്ടും ആയിരുന്നു. ടോർച്ച് ലൈറ്റിന്‍റെ അടക്കം സഹായത്തോടെ ഏതാണ്ട് അരദിവസം എടുത്താണ് ഡ്രെയിനേജ് വൃത്തിയാക്കിയത്..' ബിജെപി കൗണ്‍സിലർ വ്യക്തമാക്കി. ഇത്പോലെയുള്ള ജോലിയിൽ താനിത് ആദ്യമല്ല.. മംഗളൂരു പോലെയുള്ള ഒരു സ്ഥലത്ത് താമസിക്കുന്ന എല്ലാവരും ഇതുപോലെയുള്ള ജോലികൾ ചെയ്ത് പരിചിതരായിക്കും. എന്നാണ് അദ്ദേഹം പറയുന്നത്.

'മാൻഹോളിൽ കടന്ന് പൈപ്പുകൾ വൃത്തിയാക്കാൻ നമുക്ക് ആരെയും നിർബന്ധിക്കാൻ കഴിയില്ല. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും.. എല്ലാക്കാര്യത്തിലും അധികൃതരുടെ ഇടപെടൽ നോക്കിയിരിക്കാനാകില്ല.. അതുകൊണ്ടാണ് താൻ നേരിട്ടിറങ്ങിയതെന്നും മനോഹർ ഷെട്ടി കൂട്ടിച്ചേർത്തു. ഇയാള്‍ മാൻഹോൾ വൃത്തിയാക്കാനിറങ്ങുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തിരുന്നു.എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത്തരം ഒരു കാര്യം ചെയ്തതെന്നും തന്‍റെ കടമയാണ് നിർവഹിച്ചതെന്നുമാണ് ഈ വിഷയത്തിൽ ഷെട്ടിയുടെ പ്രതികരണം. 'ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്.. വളരെ പെട്ടെന്ന് നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക.. മംഗളൂരുവിൽ മൻസൂണിൽ നാല് മാസം ശക്തമായ മഴയായിരിക്കും.. അതുകൊണ്ട് തന്നെ ഇതുപോലുള്ള കാര്യങ്ങൾ നീട്ടിവയ്ക്കാനുമാകില്ല.. എത്രയും വേഗം എന്തെങ്കിലും ചെയ്യണം.. അതേ ഞാനും ചെയ്തുള്ളു..' ആവശ്യം വന്നാൽ ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ മടിയില്ലെന്നും അദ്ദേഹം പറയുന്നു

'ഞാൻ ദൈവമൊന്നുമല്ല.. മനുഷ്യൻ തന്നെയാണ്.. എന്‍റെ വാർഡിലെ ജനങ്ങൾക്ക് പ്രശ്നങ്ങൾ നേരിട്ടാൽ അവരെ സഹായിക്കുക എന്നത് തന്നെയാണ് എന്‍റെ പ്രാഥമിക ഉത്തരവാദിത്തം.. അത് ഞാൻ എന്തുവന്നാലും നിർവഹിക്കുക തന്നെ ചെയ്യും..' മനോഹർ ഷെട്ടി വ്യക്തമാക്കി.
Published by: Asha Sulfiker
First published: June 25, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories