നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mukesh Ambani | മുകേഷ് അംബാനിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചവരെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി മുംബൈ പൊലീസ്

  Mukesh Ambani | മുകേഷ് അംബാനിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചവരെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി മുംബൈ പൊലീസ്

  ഒരു മാരുതി വാഗൺ ആർ കാറിലെത്തിയ ഉറുദു സംസാരിക്കുന്ന രണ്ടുപേരാണ് മുകേഷ് അംബാനിയുടെ വീട് അന്വേഷിച്ചത്. ഇവരുടെ കൈവശം വലിയൊരു ബാഗ് ഉള്ളതായും പറയപ്പെടുന്നു...

  Antilia

  Antilia

  • Share this:
   മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടായ ആന്‍റിലിയയിലേക്കുള്ള വഴി അന്വേഷിച്ച രണ്ടു അജ്ഞാതരെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കി പൊലീസ്. അജ്ഞാതരായ രണ്ടുപേർ മുകേഷ് അംബാനിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ച് സമീപിച്ചതായി ഒരു ടാക്സി ഡ്രൈവറാണ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. ഇതേത്തുടർന്ന് മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവരം അറിയിച്ച ടാക്സി ഡ്രൈവറുടെ മൊഴി ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

   ഒരു മാരുതി വാഗൺ ആർ കാറിലെത്തിയ രണ്ട് പേരാണ് ആന്റിലിയയിലേക്കുള്ള വഴി ചോദിച്ചതെന്ന് ടാക്സി ഡ്രൈവറിൽ നിന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആസാദ് മൈതാനത്തിനടുത്തുള്ള കില്ല കോടതിക്ക് പുറത്ത് വെച്ചാണ് അജ്ഞാതരായ രണ്ടുപേർ തന്നോട് സംസാരിച്ചതെന്നും കാറിൽ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.

   “ഞങ്ങൾ ഒരു സിൽവർ നിറമുള്ള കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. അന്‍റിലിയയിലേക്കുള്ള വഴികളിൽ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു സുരക്ഷാ മുന്നറിയിപ്പ് തുടർച്ചയായി നൽകുന്നുണ്ട്. ടാക്സി ഡ്രൈവർ നൽകിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്, ”കാറിന്റെ നമ്പർ വ്യാജമായിരിക്കാം എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

   Also Read- Narendra Modi ‌| ലോകനേതാക്കളിൽ ഏറ്റവും ജനപ്രീതി മോദിയ്ക്കെന്ന് സർവ്വേഫലം; പിന്നിൽ ബൈഡനും ബോറിസ് ജോൺസണും

   മഞ്ഞ നമ്പർ പ്ലേറ്റുള്ള സിൽവർ നിറത്തിലുള്ള വാഗൺ-ആറിനായാണ് പോലീസ് അന്വേഷണം നടത്തുന്നത്. പിൻസീറ്റിലിരുന്ന യാത്രക്കാരാണ് ടാക്സി ഡ്രൈവറോട് വഴി അന്വേഷിച്ചത്. കുർത്തയും പൈജാമയും ധരിച്ച ഇരുവരും ഹിന്ദിയിലും ഉറുദുവിലുമാണ് സംസാരിച്ചതെന്നാണ് പ്രാഥമിക വിവരം.

   അതേസമയം, ടാക്സി ഡ്രൈവർ നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ചെയ്തു. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇരുവരെയും കില്ല കോടതി സിഗ്നലിൽ കണ്ടതായി ഓട്ടോ ഡ്രൈവർ പോലീസിനെ അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, കാർ ഏത് ദിശയിലാണ് പോയതെന്ന് ടാക്സി ഡ്രൈവർക്ക് അറിയില്ല.

   മുംബൈ പോലീസ് ഡിസിപി സോൺ 1, സോൺ 2 എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. നഗരത്തിലെ എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

   മുംബൈ പോലീസ് വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആസാദ് മൈതാൻ പോലീസ് സ്റ്റേഷൻ മുതൽ ആന്റിലിയ വരെയുള്ള അഞ്ച് സ്ഥലങ്ങളിലാണ് പോലീസ് സുരക്ഷാ പരിശോധന നടത്തുന്നത്. മുകേഷ് അംബാനിയുടെ വസതി ഇതിനകം കനത്ത സുരക്ഷയിലാണെന്നും കാറിനായി പോലീസ് തിരയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published:
   )}