• HOME
  • »
  • NEWS
  • »
  • india
  • »
  • ഡോ. മാണിക് സാഹ രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു; സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രിയും അമിത് ഷായും എത്തി

ഡോ. മാണിക് സാഹ രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു; സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രിയും അമിത് ഷായും എത്തി

അഗർത്തലയിലെ വിവേകാനന്ദ മൈതാനത്താണ് മണിക് സാഹ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

  • Share this:

    അഗർത്തല: മുതിർന്ന ബിജെപി നേതാവ് ഡോ. മാണിക് സാഹ രണ്ടാമതും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു. അഗർത്തലയിലെ വിവേകാനന്ദ മൈതാനത്താണ് മണിക് സാഹ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    ബി.ജെ.പി അനുഭാവികളും ഗുണ്ടകളും അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസും സി.പി.എമ്മും സംസ്ഥാനത്തെ രണ്ടാം ബി.ജെ.പി സർക്കാരിന്റെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

    എഴുപതുകാരനായ മണിക് സാഹയ്ക്കു പുറമെ രത്തൻ ലാൽ നാഥ്, പ്രണജിത് സിംഗ് റോയ്, സന്താന ചക്മ, ടിങ്കു റോയ്, ബികാഷ് ദേബ്ബർമ എന്നിവരുൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ സത്യദേവ് നരേൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

    Also Read- കുഞ്ഞൻ ത്രിപുരയിലെ പ്രകടനം ബിജെപിയ്ക്ക് വമ്പൻ യുപിയിലെ വിജയത്തിനൊപ്പമാകുന്നതെന്തുകൊണ്ട്?

    ബി.ജെ.പി.യിൽ നിന്ന് എട്ട് മന്ത്രിമാരും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യിൽ നിന്ന് ഒരാളും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇതിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന നാല് മന്ത്രിമാർ രണ്ടാം ബിജെപി സർക്കാരിലും മന്ത്രിമാരായി തുടരുന്നുണ്ട്.

    Published by:Anuraj GR
    First published: