ത്രിപുര മുഖ്യമന്ത്രിയായി (Chief Minister of Tripura) മണിക് സാഹ (Manik Saha) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് ഗവർണർ സത്യദേവ് ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിന് പിന്നാലെയാണ് മണിക് സാഹ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കോൺഗ്രസ് നേതാവായിരുന്ന സാഹ, 2016-ലാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ ത്രിപുര ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ.
കഴിഞ്ഞ രണ്ട് വർഷമായി ബിപ്ലവ് ദേബിനെതിരെ അസംതൃപ്തരായ ബി.ജെ.പി. നിയമസഭാംഗങ്ങളുടെ പ്രതിഷേധത്തിന് ത്രിപുര സാക്ഷ്യം വഹിച്ചിരുന്നു. അതൃപ്തിയുള്ള ബി.ജെ.പി. എംഎൽഎമാരിൽ ചിലർ ഇതിനകം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ദേബിനെ വ്യാഴാഴ്ച ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും കണ്ടു.
I thank Central leadership & people of Tripura for giving me the responsibility to serve Tripura as a Chief Minister. I have wholeheartedly served my State & will always work for the betterment of my State.
Tripura shall definitely march ahead in the path of devt. Jai Hind.
ശനിയാഴ്ച അഗർത്തലയിൽ എത്തിയ ഉടൻ ദേബ് രാജ്ഭവനിലെത്തി ഗവർണർ സത്യദേവ് നാരായൺ ആര്യയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
രാഷ്ട്രീയത്തിന് പുറമെ ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും കൂടിയാണ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സാഹ. മുഖ്യധാരാ രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് സാഹ ഹപാനിയയിലെ ത്രിപുര മെഡിക്കൽ കോളേജിൽ പഠിപ്പിച്ചിരുന്നു.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ മാറ്റി സാഹ 2020ൽ ബിജെപിയുടെ ത്രിപുര യൂണിറ്റിന്റെ അധ്യക്ഷനായി മാറിയിരുന്നു.
കേന്ദ്രമന്ത്രി ഭൂപീന്ദർ യാദവ് സാഹ മുഖ്യമന്ത്രി ആവുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
श्री @DrManikSaha2 जी को त्रिपुरा भाजपा विधायक दल का नेता चुने जाने की बहुत-बहुत बधाई। मुझे पूर्ण विश्वास है कि आदरणीय प्रधानमंत्री श्री @narendramodi जी के मार्गदर्शन और आपके नेतृत्व में त्रिपुरा विकास की नई ऊंचाइयों पर पहुँचेगा।#Tripurapic.twitter.com/b6qKAKPd5m
Summary: Manik Saha to take oath as the Chief Minister of Tripura on May 15. Outgoing CM Biplab Kumar Deb had tendered resignation the other day after meeting BJP leaders at the Centre
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.