ഇംഫാൽ; മണിപ്പൂരിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് സീറ്റിലും ബി.ജെ.പി വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിക്കാണ് വിജയം. കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വാങ്കോയ്, സിംഗാട്ട് സീറ്റുകളിലെ ബി.ജെ.പി സ്ഥാനാർഥികളുടെ വിജയമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിത്. വാങ്കോയ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഓനം ലുഖോയ് സിങ്ങാണ് വിജയിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി ഖുറൈജം ലോകെൻ സിങ്ങിനെ 257 വോട്ടിനാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്.
സിംഗാട്ട് മണ്ഡലത്തിൽ ബിജെപിയുടെ ജിൻസുവാൻഹാവ് ആണ് വിജയിച്ചത്. വാങ്കോയ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഓനം ലുഖോയ് സിംഗ് വിജയിച്ചു. ലിലോംഗ് സീറ്റിലാണ് ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വൈ അന്റാസ് ഖാൻ വിജയിച്ചത്.
BJP won 4 out of 5 seats went to bypolls. 5th seat won by independent supporting BJP govt. congratulations @NBirenSingh and team Manipur BJP
സൈതു നിയോജകമണ്ഡലത്തിൽ ബിജെപിയിലെ നാങ്മതാങ് ഹവോകിപ്പ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയ്പപെടുത്തി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.