• HOME
  • »
  • NEWS
  • »
  • india
  • »
  • Manipur Election 2022 |മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സഖ്യം പ്രഖ്യാപിച്ചു

Manipur Election 2022 |മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സഖ്യം പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് ഭവനില്‍ ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്.

  • Share this:
    മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Manipur Assembly Election) കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും( Congress and Left Parties) സഖ്യത്തില്‍. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ജനതാദള്‍ (എസ്) എന്നീ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുലര്‍ അലയന്‍സ് (MPSA) എന്ന പേരില്‍ സഖ്യം സംസ്ഥാനത്ത് രൂപീകരിച്ചത്. സഖ്യത്തിന്റെ പൊതു അജണ്ടയും MPSA പുറത്തിറക്കി.

    കോണ്‍ഗ്രസ് ഭവനില്‍ ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്.

    മണിപ്പൂരിന്റെ ചുമതലയുള്ള എഐസിസി തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജയറാം രമേഷ്, മുന്‍ സംസ്ഥാന മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, ഇടത് പ്രതിനിധി മൊയ്രംഗ്തെം നര സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

    മണിപ്പൂരില്‍ അധികാരത്തിലെത്തിയാല്‍ 18 ഇന അജണ്ട നടപ്പാക്കുമെന്ന് എംപിഎസ്എ നേതാക്കള്‍ പറഞ്ഞു.

    Also read: PM Narendra Modi | ലോകനേതാക്കളിൽ ജനപ്രീതിയിൽ നരേന്ദ്രമോദി വീണ്ടും ഒന്നാമത്; ജോ ബൈഡനെയും ജസ്റ്റിൻ ട്രൂഡോയെയും പിന്തള്ളി

    മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡതയും ചരിത്രപരമായ അതിരുകളും സംരക്ഷിക്കുക, സൗജന്യ ആരോഗ്യ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുക, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുക, സാമുദായിക സൗഹാര്‍ദ്ദം സംരക്ഷിക്കുക എന്നിവയും അജണ്ടയില്‍ ഉള്‍പ്പെടുന്നു. മണിപ്പൂരിലെ എല്ലാ കുടുംബങ്ങള്‍ക്കും ഉപജീവനമാര്‍ഗം ഉറപ്പാക്കി സാമ്പത്തിക നീതി ലഭ്യമാക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 (സി) പൂര്‍ണ്ണമായി നടപ്പിലാക്കുന്നതും സഖ്യത്തിന്റെ പൊതു അജണ്ടയില്‍ ഉള്‍പ്പെടുന്നു.

    കുടിവെള്ളത്തിനും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനും സാര്‍വത്രിക പ്രവേശനം, ഭയമോ പ്രീതിയോ കൂടാതെ നിയമം നടപ്പാക്കി മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുക, എല്ലാ പ്രദേശങ്ങളുടെയും ജനാധിപത്യ അഭിലാഷങ്ങള്‍ നിറവേറ്റുക തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുന്നു.

    Also read: UP ELECTION | യുപിയില്‍ യോഗിയുടെ പ്രചരണ ചുമതല ഒരു മലയാളിക്കാണ്; വെളിപ്പെടുത്തി നടന്‍ കൃഷ്ണകുമാര്‍

    BJPയെ പരാജയപ്പെടുത്താനും ജനാധിപത്യം, വൈവിധ്യം, ഭരണഘടന എന്നിവ സംരക്ഷിക്കുന്നതിനായി ദൃഢനിശ്ചയവും, അര്‍പ്പണബോധവും, അച്ചടക്കമുള്ള പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ജയറാം രമേഷ് പ്രതികരിച്ചു.

    60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്.
    Published by:Sarath Mohanan
    First published: