• HOME
  • »
  • NEWS
  • »
  • india
  • »
  • Manipur Election Results 2022 | സഖ്യം ചേരാതെ ബി.ജെ.പിയുടെ തേരോട്ടം; മണിപ്പൂരിലും കോൺഗ്രസ് പിന്നിൽ

Manipur Election Results 2022 | സഖ്യം ചേരാതെ ബി.ജെ.പിയുടെ തേരോട്ടം; മണിപ്പൂരിലും കോൺഗ്രസ് പിന്നിൽ

2017ലെ തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പാർട്ടി, നാഗ പീപ്പിൾസ് ഫ്രന്റ്, ലോക് ജനശക്തി എന്നവയുടെ പിൻബലത്തോടെ ബി.ജെ.പി. അധികാരത്തിലെത്തിയിരുന്നു

Manipur Election Results 2022

Manipur Election Results 2022

  • Share this:
    മറ്റാരുമായും സഖ്യം ചേരാതെ 60 സീറ്റുകളിലും മത്സരിച്ച ബി.ജെ.പിയുടെ മുന്നേറ്റമാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ (Manipur Election Results 2022) തെളിയുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പാർട്ടി, നാഗ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി എന്നവയുടെ പിൻബലത്തോടെ ബി.ജി.പിയുടെ ബിരൻ സിംഗ് സർക്കാർ അധികാരത്തിലെത്തി. പക്ഷെ ഭരണപ്പാർട്ടി ഇക്കുറി വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ 28 സീറ്റുകൾ കോൺഗ്രസിനും 21 സീറ്റുകൾ ബി.ജെ.പിക്കും ലഭിച്ചെങ്കിലും, സഖ്യകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി. അധികാരത്തിലേറി.

    ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

    രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 28, മാർച്ച് അഞ്ച് ദിവസങ്ങളിലായിരുന്നു മണിപ്പൂരിലെ 60 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്. മൊത്തം 92 സ്ഥാനാർത്ഥികൾ മത്സരിച്ചു. എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് മുൻ‌തൂക്കം നൽകിയ സംസ്ഥാനമാണ് മണിപ്പൂർ.

    60 സീറ്റുകളുള്ള മണിപ്പൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 78.03, 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

    ഇത്തവണ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ, മറുവശത്ത്, സിപിഐ, സിപിഐ (എം), ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), ജനതാദൾ (സെക്കുലർ) എന്നിവയുൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യം കോൺഗ്രസ് രൂപീകരിച്ചു.

    2017 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ തൊട്ടുപിന്നാലെയായിരുന്നു ബിജെപിയുടെ സ്ഥാനം.

    22 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് മാർച്ച് 5 ന് നടന്നതിന് ശേഷം, അക്രമികൾ വോട്ടിംഗ് മെഷീനുകൾ കേടുവരുത്തിയതിനെത്തുടർന്ന് ഉഖ്രുൽ, തൗബൽ, സേനാപതി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ ഏഴ് പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ ചീഫ് ഇലക്ഷൻ ഓഫീസർക്ക് ഉത്തരവിടേണ്ടി വന്നു. 22 മണ്ഡലങ്ങളിലായി 20,000 പാരാ മിലിട്ടറി സേനയെ വിന്യസിച്ചതിന് ശേഷമാണിത് നടന്നത്.

    Summary: BJP leads in Manipur hinting to be the single largest party to emerge victorious in the 2022 elections. This time around, the party had not allied with anyone in all 60 seats, despite it ascending power in 2017 with support from National People's Party, Naga People's Front and the Lok Janshakti 
    Published by:user_57
    First published: