ഇംഫാല്‍: മണിപ്പൂരില്‍ (Manipur) നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുൻ മുഖ്യമന്ത്രി ഒക്റാം ഇബോബി സിംഗ്, മുൻ ഉപമുഖ്യമന്ത്രി ഗായിഖങ്ങാം ഗങ്മെയി എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 1247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടക്കുക. 8.38 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധിയെഴുതുന്നത്.
കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വറന്റീനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ (3 മുതൽ 4 വരെ) വോട്ടുചെയ്യാൻ അനുവദിക്കും.
ലിലോംഗ്, തൗബാൽ, വാങ്ഖേം, ഹെയ്റോക്ക്, വാങ്ജിംഗ് ടെന്ത, ഖാൻഗാബോ, വാബ്ഗൈ, കാക്കിംഗ്, ഹിയാങ്ലാം, സുഗ്നൂ, ജിരിബാം, ചന്ദേൽ (എസ്ടി), തെങ്നൗപൽ (എസ്ടി), ഫുങ്യാർ (എസ്ടി), ഉഖ്രുൽ (എസ്ടി), ഉഖ്രുൽ (എസ്ടി), ഉഖ്രുൽ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
Also Read-
PM Modi| വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും 'ചായ് പേ' ചർച്ചയും
മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
ഭരണകക്ഷിയായ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഫോര്‍വാര്‍ഡ് ബ്ലോക്ക്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ (എസ്സ്) എന്നിവരുടെ മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുവര്‍ അലയന്‍സ് (എംപിഎസ്എ) എന്ന സഖ്യമായാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്.
2017ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിനേയും എല്‍ജെപിയേയും ഒപ്പംകൂട്ടി ബിജെപി മണിപ്പൂരിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
English Summary: Former three-time chief minister Okram Ibobi Singh and ex-deputy chief minister Gaikhangam Gangmei are among 92 candidates in the fray as Manipur votes in the second and final phase of assembly elections in 22 constituencies across six districts today. All arrangements to hold the voting in 1247 polling stations adhering to the Covid-19 safety protocols have been completed.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.