നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കഞ്ചാവ് നിയമവിധേയമാക്കാൻ മണിപ്പുർ; ഉപയോഗം ഔഷധ നിർമാണത്തിന് മാത്രം

    കഞ്ചാവ് നിയമവിധേയമാക്കാൻ മണിപ്പുർ; ഉപയോഗം ഔഷധ നിർമാണത്തിന് മാത്രം

    കഞ്ചാവ് നിയമവിധേയമാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിന് സഹായകമായ ഒരു ആശയമാണെന്ന് മണിപ്പുർ മുഖ്യമന്ത്രി

    • Share this:
      ഇംഫാൽ: ഔഷധ നിർമാണത്തിന് വ്യാവസായിക ആവശ്യങ്ങൾക്കും മാത്രമായി കഞ്ചാവ് നിയമവിധേയമാക്കാൻ മണിപ്പൂർ സർക്കാർ. മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചതാണ് ഇക്കാര്യം. 'സ്റ്റാർട്ട്-അപ്പ് മണിപ്പൂർ' പദ്ധതി പ്രകാരം പുതിയ പരിപാടി പ്രഖ്യാപിക്കാൻ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുമെന്ന് വ്യക്തമാക്കിയത്.

      കഞ്ചാവ് നിയമവിധേയമാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിന് സഹായകമായ ഒരു ആശയമാണെന്ന് ബിരേൻ സിങ് പറഞ്ഞു. 'ഞങ്ങളുടെ വരുമാനം ശക്തമായിരിക്കണം. മാത്രമല്ല, മണിപ്പൂരിൽ ധാരാളം സ്ഥലങ്ങളിൽ കഞ്ചാവ് ചെടികളുണ്ട്. ഔഷധ നിർമാണത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാം. അതിലൂടെ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്താനാകും'- സിംഗ് പറഞ്ഞു.

      ട്രാൻസ്ജെൻഡർ പ്രവർത്തകയെ ജീവിതസഖിയാക്കി മിസ്റ്റർ കേരള

      അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി നിയമവിധേയമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
      First published:
      )}