Manipur| മൂന്ന് BJP എംഎൽഎമാർ കോൺഗ്രസിൽ; മണിപ്പൂരിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ത്രിശങ്കുവിൽ
Manipur| മൂന്ന് BJP എംഎൽഎമാർ കോൺഗ്രസിൽ; മണിപ്പൂരിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ത്രിശങ്കുവിൽ
ഭരണമുന്നണിയിലെ ഘടക കക്ഷിയായ എൻപിപിയിൽ നിന്ന് മന്ത്രിയടക്കം നാലുപേരും ഒരു തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎയും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇവരെല്ലാവരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
ഇംപാൽ: മണിപ്പൂരിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ത്രിശങ്കുവിൽ. മൂന്ന് ബിജെപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. എംഎൽഎമാരായ സുഭാഷ് ചന്ദ്ര സിംഗ്, ടി ടി ഹാവോകിപ്, സാമുവൽ ജെൻഡായ് എന്നിവരാണ് ബുധനാഴ്ച രാജിവെച്ച് കോണ്‍ഗ്രസിൽ ചേർന്നത്.
ഭരണമുന്നണിയിലെ ഘടക കക്ഷിയായ എൻപിപിയിൽ നിന്ന് മന്ത്രിയടക്കം നാലുപേരും ഒരു തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎയും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇവരെല്ലാവരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
60 അംഗ നിയമസഭയിൽ ബിജെപിക്ക് ഇനി 18 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്. ഇതിനിടെ, പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമം കോൺഗ്രസ് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.