• HOME
  • »
  • NEWS
  • »
  • india
  • »
  • Manish Sisodia|'AAP യെ പിളർത്തിയാൽ CBI,ED കേസുകൾ ക്ലോസ് ചെയ്യാം'; ബിജെപിയുടെ ഓഫർ വെളിപ്പെടുത്തി മനീഷ് സിസോദിയ

Manish Sisodia|'AAP യെ പിളർത്തിയാൽ CBI,ED കേസുകൾ ക്ലോസ് ചെയ്യാം'; ബിജെപിയുടെ ഓഫർ വെളിപ്പെടുത്തി മനീഷ് സിസോദിയ

തലപോയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കില്ലെന്ന് സിസോദിയ

 (Image: PTI)

(Image: PTI)

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബിജെപിക്കെതിരെ ആരോപണവുമായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ (Manish Sisodia|'AAP). ആം ആദ്മി പാർട്ടിയെ (Aam Aadmi Party)പിളർത്തി തങ്ങൾക്കൊപ്പം ചേർന്നാൽ സിബിഐ, ഇഡി കേസുകളിൽ നിന്ന് ഒഴിവാക്കാമെന്ന സന്ദേശം ബിജെപിയിൽ നിന്ന് ലഭിച്ചുവെന്ന് മനീഷ് സിസോദിയ ആരോപിച്ചു.

    തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും സിസോദിയ ആവർത്തിച്ചു. ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ താൻ ഒരിക്കലും തലകുനിക്കില്ലെന്നും സിസോദിയ വ്യക്തമാക്കി. ബിജെപിയിലേക്ക് തല പോയാലും താൻ പോകില്ല.

    തനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകൾ വ്യാജമാണ്. കേസുകളെടുത്ത് വിരട്ടാൻ നോക്കേണ്ടെന്നും ഗുജറാത്തിൽ ഡൽഹി മോഡൽ നടപ്പാക്കുമെന്നും സിസോദിയ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുറാത്തിലെത്തിയിരിക്കുകയാണ്.

    Also Read- അഴിമതിയല്ല, കെജ്‍രിവാളാണ് അവരുടെ പ്രശ്നം; സിബിഐ റെയ്ഡ് അനാവശ്യമെന്ന് സിസോദിയ

    ഡൽഹി എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം പതിനഞ്ച് പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


    ബിജെപിയിൽ നിന്ന് ലഭിച്ച സന്ദേശത്തെ കുറിച്ച് മനീഷ് സിസോദിയ പറയുന്ന സന്ദേശം ഇങ്ങനെ, "ബിജെപിയിൽ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ആപ്പിനെ പിളർത്തി ബിജെപിയിൽ ചേർന്നാൽ ഇപ്പോൾ നേരിടുന്ന സിബിഐ, ഇഡി കേസുകളിൽ നിന്നെല്ലാം ഒഴിവാക്കാമെന്ന് തങ്ങൾ ഉറപ്പ് നൽകുന്നു".

    Also Read- 2024ൽ മോദിയ്ക്ക് വെല്ലുവിളി ആര്? കെജ്‍രിവാളിന്റെ ആത്മവിശ്വാസത്തിനു പിന്നിലെ കാരണങ്ങൾ?

    താൻ മഹാറാണാ പ്രതാപിന്റെ പിൻഗാമിയും രജപുത്രനുമാണ്. തലപോയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കില്ല. തനിക്കെതിരെയുള്ള എല്ലാ കേസുകളും വ്യാജമാണ്. ചെയ്യാനുള്ളതെല്ലാം ചെയ്തോളൂ, എന്നായിരുന്നു തന്റെ മറുപടിയെന്നും ഹിന്ദിയിലുള്ള ട്വീറ്റിൽ സിസോദിയ പറഞ്ഞു.

    മദ്യനയത്തിലെ അഴിമതി ആരോപിച്ച് എഎപി നേതാക്കളുടെ വീട്ടിൽ വെള്ളിയാഴ്ച്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടത്തുന്ന നല്ല പ്രവർത്തനങ്ങൾ തടയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി ഉയർന്നുവന്ന എഎപി നേതാവിന്റെ പാതയിൽ തടസ്സം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്നായിരുന്നു സിസോദിയയുടെ പ്രതികരണം.
    Published by:Naseeba TC
    First published: