• HOME
  • »
  • NEWS
  • »
  • india
  • »
  • നേപ്പാളിന്റെ വിവാദ ഭൂപടത്തെ അനുകൂലിച്ച് നടി മനീഷ കൊയ് രാള; രൂക്ഷ വിമർശനം

നേപ്പാളിന്റെ വിവാദ ഭൂപടത്തെ അനുകൂലിച്ച് നടി മനീഷ കൊയ് രാള; രൂക്ഷ വിമർശനം

മേയ് 18നാണ് ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുതുക്കിയ ഭൂപടം പുറത്തുവിട്ടത്.

manisha

manisha

  • Share this:
    നേപ്പാളിന്റെ വിവാദമായ പുതിയ ഭൂപടത്തെ അനുകൂലിച്ച ബോളിവുഡ് താരം മനീഷ കൊയ് രാളയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

    'നമ്മുടെ ചെറിയ രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാനപരവും മാന്യവുമായ ഒരു സംഭാഷണത്തിനായാണ് നമ്മൾ ഇപ്പോൾ കാത്തിരിക്കുന്നത്' -മനീഷ ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു.

    ഇതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മനീഷയോട് ഇന്ത്യവിട്ട് നേപ്പാളിൽ പോകാനും നേപ്പാൾ സിനിമകളിൽ അവസരം കണ്ടെത്താനും ചിലർ ആവശ്യപ്പെട്ടിരിക്കുന്നു. നേപ്പാളിന് അന്തസ് നൽകിയത് ഇന്ത്യയാണെന്നും ചൈന എന്താണ് നിങ്ങൾക്ക് നൽകിയതെന്നും മറ്റു ചിലർ ചോദിക്കുന്നു.

    മേയ് 18നാണ് ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുതുക്കിയ ഭൂപടം പുറത്തുവിട്ടത്.

    മേയ്20ന് ഇതിനെ ശക്തമായി വിമർശിച്ചു കൊണ്ട് ഇന്ത്യ രംഗത്തെത്തി. ഈ പ്രദേശങ്ങൾ നേപ്പാളിന്റേതാണെന്നും എന്നാൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ തർക്ക പ്രദേശമാക്കി മാറ്റിയെന്നും ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി പറഞ്ഞത്. ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചതിന് ശേഷം നേപ്പാളികളെ അവിടേക്ക് പോകുന്നത് തടഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
    You may also like:'മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
    [PHOTO]
    'സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ
    [NEWS]
    "കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ
    [NEWS]


    ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെ തര്‍ക്കവുമായി നേപ്പാള്‍ രംഗത്ത് വന്നത്.

     





    First published: