സോണിയയെ ക്ഷണിച്ചില്ല; ട്രംപിനൊപ്പം അത്താഴ വിരുന്നിനില്ലെന്ന് മൻമോഹൻ സിംഗും ഗുലാംനബി ആസാദും

ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റിനു വേണ്ടി രാഷ്ട്രപതി അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 24, 2020, 7:39 PM IST
സോണിയയെ ക്ഷണിച്ചില്ല; ട്രംപിനൊപ്പം അത്താഴ വിരുന്നിനില്ലെന്ന് മൻമോഹൻ സിംഗും ഗുലാംനബി ആസാദും
News18
  • Share this:
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാനുല്ല ക്ഷണം നിരസിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും. ചൊവ്വാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റിനു വേണ്ടി രാഷ്ട്രപതി അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി  ചെയർമാൻ സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതിനാലാണ് ‌രാഷ്ട്രപതിയുടെ ക്ഷണം നിരസിക്കുന്നതെന്ന് ഗുലാംനബി ആസാദുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയും സോണിയയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ക്ഷണം നിരസിച്ചിരുന്നു.

പാർലമെന്റിന്റെ ഇരുസഭകളിലെയും നേതാക്കളെ രാഷ്ട്രപതി വിരുന്നിന് ക്ഷണിച്ചു. അതേസമയം ട്രംപിന്റെ ഷെഡ്യൂളിൽ ഒരു പ്രതിപക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നതിനെ പറ്റി വ്യക്തമാക്കിയിട്ടില്ല.  ട്രംപിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചു.

Also Read താജ്മഹൽ സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമെന്ന് ട്രംപ്
First published: February 24, 2020, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading