ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന്സിങ്ങ് ഭീകരതയ്ക്കെതിരെ സ്വീകരിച്ചിരുന്നത് മോദിയുടേത് പോലെ ഉറച്ച നിലപാടായിരുന്നില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്. ഭീകരതയ്ക്കെതിരെ നരേന്ദ്രമോദി സ്വീകരിക്കുന്നത് ശക്തമായ നിലപാടുകളാണെന്നും ഷീല ദീക്ഷിത് സിഎന്‍എന്‍ ന്യൂസ്18 യ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ശക്തവും സുസ്ഥിരവുമായ ഭരണം കാഴ്ചവെക്കാന്‍ മോദിയ്ക്ക് മാത്രമെ കഴിയൂവെന്ന ബിജെപി പ്രചരണങ്ങള്ക്കിടയൊണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി ഷീല ദീക്ഷിതിന്റെ അഭിപ്രായ പ്രകടനങ്ങള്‍. ഇന്ത്യ എല്ലായ്പ്പോഴും സുരക്ഷിതമാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
2008 ല്‍ നടന്ന മുംബൈ ഭീകാരാക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു മോദിയെയയും മന്മോഹന് സിങ്ങിനെയും ഷീലാ ദീക്ഷിത് താരതമ്യം ചെയ്തത്. മുംബൈ ഭീകരാക്രമണത്തിന് സര്‍ക്കാര്‍ നല്കിയ മറുപടിയെക്കുറിച്ച് പ്രതികരിച്ച അവര്‍ മന്‍മോഹന്‍സിങ് മോദിയേപോല് കരുത്തനായ നേതാവല്ലെന്നാണ് പറഞ്ഞത്.
എന്നാല്‍ മോദി പാകിസ്ഥാനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും അവര്‍ വിമര്‍ശിച്ചു. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തെക്കുറിച്ചായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ പിന്നീട് പ്രതികരണം വിവാമായതോടെ വിഷയത്തില്‍ വിശദീകരണവുമായെത്തിയ ഷീല ദീക്ഷിത് തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നാണ് പ്രതികരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്ഐയോടായിരുന്ന മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.