പൗരത്വ വിഷയത്തിൽ മൻമോഹൻ സിംഗിന്‍റേത് വിശാല നിലപാട്; 2003ലെ വീഡിയോ പുറത്തുവിട്ട് BJP, ലക്ഷ്യം കോൺഗ്രസിന്‍റെ വായടപ്പിക്കൽ

അടൽ ബിഹാരി വാജ് പയി നേതൃത്വം നൽകിയ സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിൽ നടന്ന ചർച്ചയിൽ ആയിരുന്നു മൻമോഹൻ സിംഗ് ഇങ്ങനെ പറഞ്ഞത്.

News18 Malayalam | news18
Updated: December 19, 2019, 7:56 PM IST
പൗരത്വ വിഷയത്തിൽ മൻമോഹൻ സിംഗിന്‍റേത് വിശാല നിലപാട്; 2003ലെ വീഡിയോ പുറത്തുവിട്ട് BJP, ലക്ഷ്യം കോൺഗ്രസിന്‍റെ വായടപ്പിക്കൽ
മൻമോഹൻ സിങ് (ഫയൽ ചിത്രം)
  • News18
  • Last Updated: December 19, 2019, 7:56 PM IST
  • Share this:
ന്യൂഡൽഹി: പുതിയ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോകുന്നതിനിടതിൽ ഒരു വീഡിയോ പുറത്തുവിട്ട് ബി ജെ പി. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് 2003ൽ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് ബി ജെ പി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

രാജ്യസഭാ പ്രതിപക്ഷ നേതാവായിരിക്കെ ആയിരുന്നു 2003ലെ മൻമോഹൻ സിംഗിന്‍റെ ഈ പ്രസംഗം. ബംഗ്ലാദേശ് പോലെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ വിശാല നിലപാട് ആയിരുന്നു മൻമോഹൻ സിംഗിനെന്നാണ് ബി ജെ പി വീഡിയോ പുറത്തുവിട്ട് വാദിക്കുന്നത്.

വീഡിയോയിൽ മൻമോഹൻ സിംഗ് പറയുന്നത് ഇങ്ങനെ, 'രാജ്യത്തിന്‍റെ വിഭജനത്തിനു ശേഷം, ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ നിർഭാഗ്യവാന്മാരായ ആളുകൾ രാജ്യത്ത് അഭയം തേടുന്നുണ്ടെങ്കിൽ അവർക്ക് പൗരത്വം നൽകാനുള്ള നടപടികൾ കൂടുതൽ ഉദാരമാക്കണം. അതിനുള്ള ധാർമിക ഉത്തരവാദിത്തം നമുക്കുണ്ട്.' - ഈ വീഡിയോയാണ് ബി ജെ പി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇക്കാര്യങ്ങൾ മനസിൽ വെച്ച് ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനി ഭാവിയിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും മൻമോഹൻ സിംഗ് പറയുന്നുണ്ട്.

പൌരത്വ നിയമത്തെ ഇന്ത്യയിലെ മുസ്ലിംങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല: അജ്മിർ ദർഗ ആത്മീയനേതാവ്

വീഡിയോ സത്യമാണെന്ന് അദ്വാനിയും പറഞ്ഞിട്ടുണ്ട്. അടൽ ബിഹാരി വാജ് പയി നേതൃത്വം നൽകിയ സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിൽ നടന്ന ചർച്ചയിൽ ആയിരുന്നു മൻമോഹൻ സിംഗ് ഇങ്ങനെ പറഞ്ഞത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
Published by: Joys Joy
First published: December 19, 2019, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading