മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാത്ത്” നൂറാം എപ്പിസോഡ് നാളെ പ്രക്ഷേപണം ചെയ്യും. ഇതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ മുംബൈയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അമിത് ഷാ ഞായറാഴ്ച മുംബൈയിൽ എത്തുന്നുണ്ട്. കാണ്ടിവാലിയിൽ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. എന്നാൽ രാവിലെ ‘മൻ കി ബാത്തിന്റെ’ നൂറാം എപ്പിസോഡിനോട് അനുബന്ധിച്ച പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും. വിലെ പാർലെയിൽ നടക്കുന്ന പരിപാടിയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കാന്തിവാലിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
Also Read- മൻ കി ബാത്ത് നൂറാം എപ്പിസോഡ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിൽഗേറ്റ്സ്
മൻ കി ബാത്തിന്റെ നൂറാം പരിപാടിക്കായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് ബിജെപിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കായി “മൻ കി ബാത്ത്” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. വാസ്തു ഓഫ് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ലേസർ ഷോയിലൂടെ “മൻ കി ബാത്ത്” പ്രോഗ്രാമിന്റെ ഏതാനും എപ്പിസോഡുകൾ പ്രദർശിപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Mann ki Baat, Narendra modi, Pm modi