• HOME
  • »
  • NEWS
  • »
  • india
  • »
  • Indo China | Mann ki Baat| 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കിൽ തിരിച്ചടിക്കാനും': പ്രധാനമന്ത്രി

Indo China | Mann ki Baat| 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കിൽ തിരിച്ചടിക്കാനും': പ്രധാനമന്ത്രി

'നമ്മുടെ അതിർത്തിയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നത് കണ്ടതാണ്. നമ്മുടെ സമഗ്രതയെ ഭീഷണിപ്പെടുത്തിയവർക്ക് ഉചിതമായ മറുപടി നൽകി'- പ്രധാനമന്ത്രി

Narendra Modi

Narendra Modi

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഗാൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം, അതുപോലെ ആവശ്യമെങ്കിലും തിരിച്ചടിക്കാനും'- പ്രതിമാസ റേഡിയ പരിപാടിയായ മൻ കീ ബാത്തിന്‍റെ അറുപത്തിയാറാമത് എപ്പിസോഡിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടു. അതേസമയം, നമ്മുടെ അതിർത്തിയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നത് കണ്ടതാണ്. നമ്മുടെ സമഗ്രതയെ ഭീഷണിപ്പെടുത്തിയവർക്ക് ഉചിതമായ മറുപടി നൽകി'- പ്രധാനമന്ത്രി പറഞ്ഞു.

    ഇന്ത്യയുടെ പ്രധാന ലക്ഷ്യം ആത്മനിർഭർ ഭാരത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൌണിന് ശേഷം രാജ്യം അൺലോക്ക് ഘട്ടത്തിലാണ്. ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മൺസൂണും കോവിഡും കൂടുതൽ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

    'ഈ വർഷത്തിന്‍റെ പകുതി കഴിഞ്ഞു. മാൻ കി ബാത്തിൽ, നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഈ ദിവസങ്ങളിൽ ആളുകൾ സാധാരണയായി ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത് - 2020 എപ്പോൾ അവസാനിക്കും. കൊറോണ വൈറസ്, ആംഫൺ ചുഴലിക്കാറ്റ്, വെട്ടുക്കിളികൾ, അതിർത്തിയിലെ സ്ഥിതി എന്നിവ കാരണം നിരവധി വെല്ലുവിളികളുടെ ഒരു വർഷമാണെന്ന് അവർ കരുതുന്നു'- പ്രധാനമന്ത്രി പറഞ്ഞു.
    TRENDING:കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS]
    'നിരവധി വെല്ലുവിളികൾ ഉണ്ടാകാം, പക്ഷേ നമ്മൾ എല്ലായ്പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു. വെല്ലുവിളികൾക്കുശേഷം നമ്മൾ കൂടുതൽ ശക്തരായി. നമ്മുടെ ശക്തമായ സാംസ്കാരിക ധാർമ്മികതയുടെ കരുത്തിൽ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി'- പ്രധാനമന്ത്രി പറഞ്ഞു.

    മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു ജന്മദിനമായ ഇന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
    Published by:Anuraj GR
    First published: