HOME » NEWS » India » MANN KI BAAT PM HAS SPOKEN ABOUT A PLATFORM TO CREATE NEXT GENERATION THOUGHT LEADERS AND WRITERS

Mann Ki Baat | യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി

പുതിയ പദ്ധതിയിലൂടെ എല്ലാം സംസ്ഥാനങ്ങളിലെയും എല്ലാ ഭാഷയിലെയും എഴുത്തുകാർക്ക് പ്രോത്സാഹനം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 31, 2021, 5:13 PM IST
Mann Ki Baat |  യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി
Narendra Modi
  • Share this:
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രാദേശിക തലങ്ങളിലുള്ള യുവ എഴുത്തുകാർക്കു വേണ്ടിയുള്ള പദ്ധതി മോദി പ്രഖ്യാപിച്ചത്.  രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും ഏഴുതാനാണ് യുവ എഴുത്തുകാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

പുതിയ പദ്ധതിയിലൂടെ എല്ലാം സംസ്ഥാനങ്ങളിലെയും എല്ലാ ഭാഷയിലെയും എഴുത്തുകാർക്ക് പ്രോത്സാഹനം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നടന്ന ചെറുത്ത് നിൽപുകളും പോരാട്ടങ്ങളുമാണ് വരും തലമുറയ്ക്കു വേണ്ടി പുസ്തക രൂപത്തിലാക്കുന്നത്. പുതിയ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക അപമാനിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്ന് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചു.  ഇന്ത്യയിൽ മറ്റു വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Also Read 'റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക അപമാനിക്കപ്പെട്ടു; പദ്മാ പുരസ്കാര ജേതാക്കളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം': പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും മോദി പറഞ്ഞു.30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.

മരുന്നുകളുടെയും വാക്‌സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷന്‍ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു.

ആസ്‌ത്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മന്‍ കി ബാത്തില്‍ എടുത്തുപറഞ്ഞു. പദ്മാ പുരസ്കാര ജേതാക്കളുടെ ജീവിതത്തിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: January 31, 2021, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories