നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അച്ഛന്റെ പാത പിന്തുടരാൻ രണ്ട് മക്കൾ കൂടി: മനോഹർ പരീക്കറുടെ മക്കളും രാഷ്ട്രീയത്തിലേക്ക്?

    അച്ഛന്റെ പാത പിന്തുടരാൻ രണ്ട് മക്കൾ കൂടി: മനോഹർ പരീക്കറുടെ മക്കളും രാഷ്ട്രീയത്തിലേക്ക്?

    മനോഹർ പരീക്കറുടെ മക്കളായ ഉത്പൽ, അഭിജത് എന്നിവരാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്

    മനോഹർ പരീക്കർ

    മനോഹർ പരീക്കർ

    • News18
    • Last Updated :
    • Share this:
      പനാജി: മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മക്കളും അച്ഛന്റെ പാതയിലേക്കെന്ന് സൂചന. ശനിയാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തോടും സംസ്ഥാനത്തോടുമുള്ള അച്ഛന്റെ സമർപ്പണം തുടരാൻ വേണ്ടിയാണ് ഇതെന്നാണ് സൂചന. പാൻക്രിയാസ് രോഗത്തെ തുടർന്ന് മാർച്ച് 17നാണ് പരീക്കർ മരിച്ചത്.

      also read: 'അശ്വിന്‍ കണ്ട് പഠിച്ചോളൂ, ഇതാണ് കളിയിലെ മാന്യത'; പഞ്ചാബ് താരത്തെ പുറത്താക്കാതെ മങ്കാദ് മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍

      മനോഹർ പരീക്കറുടെ മക്കളായ ഉത്പൽ, അഭിജത് എന്നിവരാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെയും പനാജി ഉപതെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് പരീക്കറിന്റെ മക്കളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. കൃത്യമായ സമയത്ത് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് ഉത്പൽ പറയുന്നത്.

      സംസ്ഥാനത്തെയും രാഷ്ട്രത്തെയും സേവിക്കുക എന്ന അതിയായ ആഗ്രഹത്തോടെയാണ് ഓരോ ദിവസവും അദ്ദേഹം ജീവിച്ചത്. അവസാന നിമിഷം വരെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നു- സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കുന്നു. പരീക്കറുടെ വിയോഗം കുടുംബത്തിൽ വലിയ വിള്ളൽ ഉണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു.

      ഒപ്പം നിന്ന എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആംഡ് ഫോഴ്സിനും ഇതിൽ നന്ദി അറിയിച്ചിരിക്കുന്നു.
      First published:
      )}