ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി (Army chief )ലഫ്. ജനറല്‍ മനോജ് പാണ്ഡെ (Lieutenant General Manoj Pande) നിയമിതനായതോടെ സൈന്യത്തിന്റെ തലപ്പത്ത് മറ്റൊരു കൗതുകകരമായ ഒരു സംഭവമാണ് ഉണ്ടായിട്ടുള്ളത്. ബാച്ച്മേറ്റുകളായ മൂന്നുപേര്‍ ഒരേസമയം രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാരാകുന്നു എന്നതാണ് ഈ കൗതുകം.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (National Defense Academy ) ബാച്ച്മേറ്റുകളായിരുന്നു നിയുക്ത കരസേനാ മേധാവി മനോജ് പാണ്ഡെയും നാവികസേനാ മേധാവി ഹരികുമാറും(Navy Chief Admiral Hari Kumar) വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും(Air Chief Marshal Vivek Ram Chaudhari). ഖടക്വാസല എന്‍.ഡി.എ. അക്കാദമിയിലെ 61-ാം ബാച്ചിലെ അംഗങ്ങളാണ് മൂന്നുപേരും.
ഹരികുമാറും വിവേക് റാം ചൗധരിയും എന്‍.ഡി.എയില്‍ ഒരേ കോഴ്സ് ആയിരുന്നു പഠിച്ചിരുന്നതെന്നും ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. എന്‍.ഡി.എ. ലിമ സ്ക്വാഡ്രണില്നിന്നായിരുന്നു പാണ്ഡേ. ജൂലിയറ്റ് സ്ക്വാഡ്രണില്നിന്നുള്ളവരാണ് മറ്റു രണ്ടുപേരും.
Also Read- നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 3: ദേശീയ സുരക്ഷാ സേന NSG ഇതാദ്യമായല്ല, എന്‍.ഡി.എയിലെ സഹപാഠികള്‍ സേനാനേതൃത്വത്തിലെത്തുന്നത്. നേരത്തെ നാവികസേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ്, കരസേനാ മേധാവി മനോജ് നരവണെ എന്നിവര്‍ ഒരേസമയം സേനാനേതൃത്വത്തിലെത്തിയപ്പോഴും ഈ യാദൃച്ഛികത സംഭവിച്ചിരുന്നു. രാജ്യത്തിന്റെ 29-ാമത് കരസേനാ മേധാവിയായി മേയ് ഒന്നിനാണ് മനോജ് പാണ്ഡേ ചുമതലയേല്‍ക്കുന്നത്.
ജമ്മുകശ്മീരില്‍ റെയ്ഡില്‍ വന്‍ ആയുധശേഖരം പിടികൂടി; പത്ത് പിസ്റ്റലുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു
കാശ്മീര്‍: ജമ്മുകാശ്മീരില്‍(Jammu Kashmir) റെയ്ഡില്‍ ആയുധശേഖരം പിടികൂടി. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു. കുപ്വാരയില് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്.
കഴിഞ്ഞയാഴ്ച അനന്തനാഗില്‍ വച്ചും എ കെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡില്‍ വന്‍ ആയുധശേഖരം പിടികൂടിയത്.
കശ്മീരിലെ ബാരാമുള്ളയില്‍ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചുകൊന്ന സാഹചര്യവുമുണ്ടായിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സര്‍പഞ്ചായ മന്‍സൂര്‍ അഹമ്മദ് ബാന്‍ഗ്രു ആണ് കൊല്ലപ്പെട്ടത്.
Electric Scooter | തമിഴ്നാട്ടില്‍ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഷോറൂം പൂര്‍ണമായി കത്തി നശിച്ചുതമിഴ്നാട്ടില് വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആളപായമില്ല,നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചെങ്കിലും ഷോറൂം മുഴുവൻ കത്തിനശിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡല്‍ സ്കൂട്ടറുകള് കമ്പനി തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് സ്കൂട്ടറുകള് തിരികെ വിളിച്ചിത് എന്നതാണ് വിവരം. എന്നാല്‍ അപകടത്തെ കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.
ചൂട് കാലം ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ മറ്റൊരു ഷോറൂമില്‍ നടന്ന അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.