HOME /NEWS /India / Crime News | പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു; വധുവിന്‍റെ വീട്ടുകാർക്കെതിരെ കേസ്

Crime News | പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു; വധുവിന്‍റെ വീട്ടുകാർക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

രമൺ(22) എന്നയാളും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു...

 • Share this:

  ന്യൂഡല്‍ഹി: പ്രണയിച്ച്‌ വിവാഹം (Love Marriage) കഴിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തില്‍ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡൽഹി പൊലീസ് (Delhi Police) എഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു. ഡല്‍ഹി രാജോരി ഗാര്‍ഡനിലാണ് സംഭവം. സാഗര്‍പുര്‍ സ്വദേശിയായ രമൺ(22) എന്നയാളും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ഡൽഹിക്ക് പുറത്തേക്ക് പോകുകയും രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ ഡൽഹിക്ക് പുറത്ത് വാടക വീടെടുത്ത് താമസമാകുകയും ചെയ്തു.

  ഇതിനിടെ ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ യുവതിയുടെ വീട്ടുകാര്‍ യുവതിയെ സാഗര്‍പൂരിലേക്ക് ബലംപ്രയോഗിച്ച്‌ തിരികെ കൊണ്ടുവരികയും യുവാവിനെ അവിടെ വച്ച്‌ തന്നെ മര്‍ദിക്കുകയും ചെയ്തു. മർദ്ദനത്തിനിടയിലാണ് യുവതിയുടെ ബന്ധുക്കൾ രമണിന്‍റെ ജനനേന്ദ്രിയം ഛേദിച്ചത്. ഗുരുതരാവസ്ഥയിലായ രമണിനെ അയൽവാസികൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.

  Arrest | നടുറോഡിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ; അക്രമം കാമുകനെ ഉപേക്ഷിച്ച് ഒപ്പം വരാത്തതിന്‍റെ വൈരാഗ്യത്തിൽ

  കൊല്ലം: നടുറോഡില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനിലാണ് സംഭവം. പുനുക്കന്നൂര്‍ ചിറയടി നീതു ഭവനത്തില്‍ നീതുവിനെയാണ് ഭര്‍ത്താവ് അന്തപ്പന്‍ എന്ന വിക്രമന്‍ വെട്ടിയത്. യുവതിയെ വെട്ടിയ ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പോലീസിന് കൈമാറുകയായിരുന്നു.

  Also Read- 12 years in Jail | 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ

  ഒന്നര വർഷം മുമ്പ് കാമുകനൊപ്പം പോയ നീതുവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ വിക്രമൻ ശ്രമിച്ചിരുന്നു. ബന്ധുക്കളും പഞ്ചായത്ത് മെമ്പറും ഉൾപ്പടെയുള്ളവർ വഴി പലതവണ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം താമസിക്കാൻ നീതു തീരുമാനിക്കുകയായിരുന്നു.

  കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നീതുവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിക്രമൻ ശ്രമിച്ചിരുന്നു. എന്നാൽ നീതി തിരികെ വരാൻ കൂട്ടാക്കിയില്ല. ഇതിലുള്ള വിരോധത്താലാണ് നീതുവിനെ വെട്ടിക്കൊലപ്പെടുത്താൻ വിക്രമൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ, വീട്ടിലേക്ക് പോകാനായി കേരളപുരത്ത് എത്തിയ നീതുവിനെ വിക്രമൻ പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാർ ഓടികൂടുകയായിരുന്നു. ഇതോടെ വിക്രമൻ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. എന്നാൽ നാട്ടുകാർ പിന്നാലെ ഓടി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒന്നര വർഷം മുമ്പാണ് നീതു വിക്രമനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

  പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി

  തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

  പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്. ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക് കൂട്ടുനിന്നു എന്നാണ് കേസ്.

  First published:

  Tags: Attack, Crime news, Delhi, Delhi police