• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഈ വര്‍ഷം മഴ കുറയില്ല'; ആദ്യ പ്രവചനം പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്

മെയ് 15 നു കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എറെക്കുറെ ഒരുപോലെയായിരിക്കും.

news18
Updated: April 15, 2019, 5:16 PM IST
'ഈ വര്‍ഷം മഴ കുറയില്ല'; ആദ്യ പ്രവചനം പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്
മഴ
news18
Updated: April 15, 2019, 5:16 PM IST
ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ചുട്ടുപൊള്ളുന്നതിടെ ഇക്കുറി മണ്‍സൂണ്‍ കുറയില്ലന്ന ഉറപ്പുമായി കാലാവസ്ഥാ വകുപ്പിന്റെ ആദ്യപ്രവചനം. മെയ് 15 നു കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എറെക്കുറെ ഒരുപോലെയായിരിക്കും. ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ.കെ. ജെ. രമേശാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് പ്രവചനമങ്കിലും ഇത് 5% കൂടുകയോ കുറയുകയോ ചെയ്യാം. ശരാശരിയില്‍ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളന്നു എല്‍നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയാക്കും. അതേസമയം ഇത് കേരളത്തെ പ്രതികൂലമായി ബാധിക്കിച്ചേക്കില്ല.

ജൂണ്‍ തുടങ്ങുന്നതോടെയെ എല്‍നിനോയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കാര്‍ഷകരെ മഴ നിരാശപ്പെടുത്തില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

Also Read 'അച്ഛനും അമ്മയുമില്ലാത്ത എനിക്ക് സുകുമാരന്‍ നായര്‍ അനുഗ്രഹമാണ്'; സുരേഷ് ഗോപി NSS ആസ്ഥാനത്ത്

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...