• HOME
 • »
 • NEWS
 • »
 • india
 • »
 • Congress | കോൺഗ്രസിന് പുറത്തേക്ക് പ്രമുഖനേതാക്കളുടെ ഒഴുക്ക്: അടുത്ത കാലത്ത് പോയവരിൽ പുതുതലമുറയും

Congress | കോൺഗ്രസിന് പുറത്തേക്ക് പ്രമുഖനേതാക്കളുടെ ഒഴുക്ക്: അടുത്ത കാലത്ത് പോയവരിൽ പുതുതലമുറയും

കോൺ​ഗ്രസിൽ നിന്നും പുറത്തു പോയവരിൽ ചിലർ അവർ ചേക്കേറിയ പാർട്ടികളിൽ മന്ത്രിമാരായോ എംപിമാരായോ പ്രവർത്തിക്കുന്നുമുണ്ട്.

Congress

Congress

 • Last Updated :
 • Share this:
  സൗരഭ് വർമ

  ലോക്‌സഭാ തിരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമീപ വർഷങ്ങളിൽ കാഴ്ച വെയ്ക്കുന്ന മോശം പ്രകടനങ്ങൾക്കിടെ, യുവനേതാക്കളും മറ്റ് പ്രമുഖ നേതാക്കളും കൂട്ടത്തോടെ രാജി വെയ്ക്കുന്നത് കോൺ​ഗ്രസ് (Congress ) പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. മികച്ച അവസരങ്ങളും സ്ഥാനങ്ങളും തേടിയാണ് പലരുടെയും രാജി. കോൺ​ഗ്രസിൽ നിന്നും പുറത്തു പോയവരിൽ ചിലർ അവർ ചേക്കേറിയ പാർട്ടികളിൽ മന്ത്രിമാരായോ എംപിമാരായോ പ്രവർത്തിക്കുന്നുമുണ്ട്.

  മുപ്പതുകാരനായ ജയ്‌വീർ ഷെർഗിൽ ആണ് കോൺ​ഗ്രസ് വിട്ട യുവ നേതാക്കളിൽ ഏറ്റവും ഒടുവിലത്തെയാൾ. സമീപ വർഷങ്ങളിൽ കോൺഗ്രസ് പാർട്ടി വിട്ട യുവ നേതാക്കളുടെ പട്ടികയാണ് താഴെ.

  ജ്യോതിരാദിത്യ സിന്ധ്യ

  2018-ൽ മധ്യപ്രദേശിൽ അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചരിൽ പ്രധാനിയാണ് ജ്യോതിരാദിത്യ സിന്ധ്യ. കോൺ​ഗ്രസുമായുള്ള 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 2020 മാർച്ചിൽ സിന്ധ്യ രാജിവെച്ചത്. സിന്ധ്യയുടെ വിശ്വസ്തരായ ഇരുപതോളം എംഎൽഎമാർ അവരുടെ നിയമസഭാ അംഗത്വം രാജിവച്ചത് കമൽനാഥ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായി. പിന്നീട് ബിജെപിയിൽ ചേർന്ന സിന്ധ്യ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം അദ്ദേഹത്തെ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. 1991 മുതൽ 1993 വരെ സിന്ധ്യയുടെ പിതാവും അന്തരിച്ച കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യ വഹിച്ചിരുന്ന സിവിൽ ഏവിയേഷൻ വകുപ്പിന്റെ ചുമലതല അദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ മാസം, ആർസിപി സിംഗിന്റെ പിൻഗാമിയായി ജ്യോതിരാദിത്യ സിന്ധ്യ സ്റ്റീൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും ഏറ്റെടുത്തു.

  Also Read : നയിക്കുന്നത് സ്തുതിപാഠകർ; രാഹുലിന് പക്വതയില്ല; തുറന്നടിച്ച് ഗുലാം നബി ആസാദ്

  ജിതിൻ പ്രസാദ

  ഉത്തർപ്രദേശ് കോൺഗ്രസിലെ പ്രമുഖ ബ്രാഹ്മണ മുഖമായിരുന്നു ജിതിൻ പ്രസാദ. യൂത്ത് കോൺഗ്രസിലെ പ്രവർത്തനങ്ങളിലൂടെ ഔദ്യോഗിക രാഷ്ട്രീയ ജിവിതം ആരംഭിച്ച പ്രസാദ 2004-ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുപിഎ ഭരണകാലത്ത് മന്ത്രിയായിരുന്നു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ചുമതലയും കോൺഗ്രസ് അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ, പശ്ചിമ ബംഗാളിൽ പാർട്ടി നാണംകെട്ട തോൽവിയാണ് നേരിട്ടത്. 2021 ജൂണിൽ പ്രസാദ ബിജെപിയിൽ ചേരുകയും യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു.

  ഹർദിക് പട്ടേൽ

  സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹർദിക് പട്ടേലിനെ ഗുജറാത്ത് രാഷ്ട്രീയത്തിലെ ഭാവി നേതാവായി പോലും ചില നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തിന് ശേഷം, വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കാനുള്ള ശേഷി ഹർദിക് പട്ടേലിന് ഉണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നെങ്കിലും ഗുജറാത്തിലെ എല്ലാ പാർലമെന്റ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോൺഗ്രസിനൊപ്പം മൂന്ന് വർഷം പ്രവർത്തിച്ചതിനു ശേഷം, 28 കാരനായ പട്ടേൽ ഈ വർഷം ജൂണിൽ ബിജെപിയിൽ ചേർന്നു. കോൺഗ്രസിലെ ഉന്നത നേതൃത്വം ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, പട്ടേലിന് ഒരു ചുമതലയും ബിജെപി ഇതുവരെ നൽകിയിട്ടില്ല.

  സുസ്മിത ദേവ്

  കോൺഗ്രസിന്റെ വനിതാ വിഭാഗം ദേശീയ അധ്യക്ഷയായിരുന്ന സുസ്മിത ദേവ് 2021-ലാണ് പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയ നേതാവു കൂടിയായിരുന്നു ഇവർ. അസമിലെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രമുഖ മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു സുസ്മിത. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിൽച്ചാർ മണ്ഡലത്തിൽ നിന്നും ജനവിധി നേടിയ സുസ്മിത ദേവ് പരാജയപ്പെടുകയാണുണ്ടായത്. അതിനു മുൻപ് ഒരു തവണ എംപിയായിരുന്നു. 2021 ഓഗസ്റ്റിൽ സുസ്മിത തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പിന്നീട് രാജ്യസഭയിലേക്കും എത്തി.
  Published by:Arun krishna
  First published: