ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സുരക്ഷ സംഘത്തിന് നേരെ ആക്രമണം നടത്തിയത് ലൈറ്റ് മെഷീന് ഗണ്ണുകള്‍, അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍, ഡേസി റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചാണെന്ന് സിആര്‍പിഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുരക്ഷ സേനയ്ക്ക് നേരെ ആസൂത്രിതമായ നീക്കമായിരുന്നു ഉണ്ടായതെന്ന് ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ നടന്ന ഓപ്പറേഷനില്‍ നേരിട്ട് പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 22 സൈനികര്‍ മരിച്ചതായി ഛത്തീസ്ഗഢിലെ സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് സ്ഥിരീകരിച്ചു. എല്‍എംജികള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് ഏറ്റവും കൂടുതല്‍ നാശം സൃഷ്ടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
''നക്സലുകള്‍ എല്എംജികളുമായി പതുങ്ങിയിരിക്കുകയായിരുന്നു. യുജിബിഎല്, ഡേസി റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് നേരത്തെ ആക്രമണം ഉണ്ടായിട്ടുണ്ടായിരുന്നെങ്കിലും ഇത്തവണ തീവ്രത കൂടുതലായിരുന്നു. എന്നിരുന്നാലും നമ്മുടെ സൈനികര്‍ ധീരമായി പോരാടി. മൂന്ന് ട്രാക്ടറുകളിലായി മരിച്ചവരെയും പരിക്കേറ്റവരെയും നക്സലുകള്‍ കൊണ്ടുപോയത്. അതിനാല്‍ അവര്‍ അനുഭവിച്ച നാശനഷ്ടം നമ്മുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ''കുല് ദീപ് സിങ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമണം ശ്രദ്ധപൂര്‍വം ആസൂത്രണം ചെയ്തതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 'തെക്കുല്ഗുഡം ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശത്ത് നക്സല്‍ കമാന്‍ഡര്‍മാര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ഒരു തിരച്ചില്‍ ആരംഭിച്ചു'ഛത്തീസ്ഗഢ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഡിഎം അവസ്തി പറഞ്ഞു. രണ്ടു മൃതദേഹങ്ങള്‍ ശനിയാഴ്ചയും 20 മൃതദേഹങ്ങള്‍ ഞായറാഴ്ചയും കണ്ടെടുത്തു. അതേസമയം ഒരു ജവാനെ കാണ്മാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യുപീപ്പിള്സ് ലിബറേഷന്‍ ഗെറില്ല ആര്‍മിയുടെ കമാന്‍ഡര്‍ മദ്വി ഹിഡ്മയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്. നിരവധി പ്രധാന ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നു. സിപിഐ(മാവോയിസ്റ്റ്) അനുഭവികളായ 350 പേരും, ജാന്‍ മിലിട്യയിലെ 250ഓളം പേരുമാണ് 400 അംഗ സുരക്ഷാ സേനയെ ആക്രമിച്ചിരിക്കുന്നത്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട വിനത കമാന്‍ഡര്‍ ആണെന്നും ഇന്‍സാസ് റൈഫിള്‍ കൈവശമുണ്ടായിരുന്നതായും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഛത്തീഗഢിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉചിതമായ സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ആക്രമണം കണക്കിലെടുത്ത് അസാമിലെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയിലേക്ക് പുറപ്പെടുന്നചതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം എത്രപേര്‍ കൊല്ലപ്പെട്ടു എന്നത് കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
''മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇരു വിഭാഗത്തിനും നാശനഷ്ടം ഉണ്ടായി. നമ്മുടെ ജവാന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടു. ഈ ഞാന്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ത്യാഗം വെറുതെയാകില്ലെന്ന് അവരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു'' അദ്ദേഹം പറഞ്ഞു. നക്സല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന് നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇതിന് ഉചിതമായ സമയത്ത് ഉചിതമായ മറുപടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ തുടര്‍ന്ന് ആസാമിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസനിപ്പിച്ചുകൊണ്ട് അമിത് ഷാ ഡല്‍ഹിയിലേക്ക് മങ്ങിയത്. ആസാമില്‍ അമിത് ഷായുടെ മൂന്ന് റാലികളായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരു റാലിയില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. നെക്സല്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.