• HOME
  • »
  • NEWS
  • »
  • india
  • »
  • NCP നേതാവ് ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതലെ റിമാൻഡിൽ

NCP നേതാവ് ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതലെ റിമാൻഡിൽ

ശരദ് പവാറിനെതിരായ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് കഴിഞ്ഞദിവസമാണ് 29കാരിയായ കേതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്

  • Share this:
    മുംബൈ: എൻസിപി (NCP) അധ്യക്ഷൻ ശരദ് പവാറിനെതിരായ (Sharad Pawar) അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ നടി കേതകി ചിതലെയെ (ketki chitale) കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ നടിയെ മെയ് 18 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ശരദ് പവാറിനെതിരായ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് കഴിഞ്ഞദിവസമാണ് 29കാരിയായ കേതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

    കേസില്‍ നടിക്ക് പുറമേ 23 കാരനായ ഫാര്‍മസി വിദ്യാര്‍ഥിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിഖില്‍ ഭാംമ്രെയെയാണ് നാസിക്കില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് നിഖില്‍ ഭാംമ്രെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. 'ബാരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കാന്‍.... ബാരാമതിയുടെ ഗാന്ധിയുടെ സമയമായി...' എന്നരീതിയിലായിരുന്നു മറാഠി ഭാഷയിലുള്ള പോസ്റ്റ്. പവാര്‍ ബാരാമതിയില്‍നിന്നുള്ള നേതാവാണ്.

    Also Read- ദേവസഹായം പിള്ള ഇനി വിശുദ്ധൻ; രാജ്യത്തു നിന്നും ഈ പദവി നേടുന്ന ആദ്യ അൽമായ രക്തസാക്ഷി

    ചിതലെ ഷെയര്‍ചെയ്ത പോസ്റ്റില്‍ 'പവാര്‍ 80 വയസ്സ്' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. 'നരകം കാത്തിരിക്കുന്നു..' 'നിങ്ങള്‍ ബ്രാഹ്‌മണരെ വെറുക്കുന്നു' തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്. പോസ്റ്റുകള്‍കണ്ട എന്‍ സി പി നേതാവും സംസ്ഥാന ഭവനവകുപ്പ് മന്ത്രിയുമായ ജിതേന്ദ്ര അവാഡ് രണ്ടുപേര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

    Also Read- Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം

    നാസിക്കിലെ ദിന്‍ഡോരി പൊലീസാണ് ഭാംമ്രയെ അറസ്റ്റുചെയ്തത്. എന്നാല്‍, ഇയാളുടെ പേരില്‍ മുമ്പ് കേസുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. ദിന്‍ഡോരിയിലെ ഒരു കര്‍ഷകകുടുംബത്തിലെ അംഗമാണ് ഭാംമ്രെ. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ഭാംമ്രെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. ഫോണ്‍ കസ്റ്റഡിയിലെടുത്ത വപൊലീസ് നേരത്തേ പോസ്റ്റുചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

    English Summary: Marathi actor Ketaki Chitale has been sent to police custody on Sunday till May 18 after she was arrested for allegedly sharing a derogatory post on Facebook about Nationalist Congress Party chief Sharad Pawar. The verse she posted allegedly made personal attacks on Pawar’s health issues and his demeanour.
    Published by:Rajesh V
    First published: