ദീർഘമായ കോണ്ഗ്രസ് രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുവാനുള്ള നേതാവാണ് മാർഗരറ്റ് ആൽവ. രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബനറ്റ് മന്ത്രിയായിരുന്ന അവർ പിന്നീട് നാല് വട്ടം പല സംസ്ഥാനങ്ങളുടെ ഗവർണർപദവിയിൽ ഇരുന്നിട്ടുണ്ട്.
Last Updated :
Share this:
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. ഇന്ന് ശരത് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ
പ്രതിനിധീയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
എൻസിപി അധ്യക്ഷൻ ശരത് പവാറാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ്സിന്റെ മല്ലികാർജുന ഗാർഖെ,
സിപിഐയുടെ എ രാജ സിപിഐഎം ന്റെ സീതാറാം യെച്ചൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇവർക്കു പുറമേ ശിവസേന എംപി സഞ്ജയ് റാവത്ത്,
എൻസിപിയുടെ സുപ്രിയ സുലു, എസ്പിയുടെ രാം ഗോപാൽ യാദവ് ആർജെഡിയുടെ എ ഡി സിംഗ് കോൺഗ്രസിന്റെ ജയറാം രമേശ് എന്നിവരും പങ്കെടുത്തു.
ദീർഘമായ കോണ്ഗ്രസ് രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുവാനുള്ള നേതാവാണ് മാർഗരറ്റ് ആൽവ.
രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബനറ്റ് മന്ത്രിയായിരുന്ന അവർ പിന്നീട് നാല് വട്ടം പല സംസ്ഥാനങ്ങളുടെ ഗവർണർപദവിയിൽ ഇരുന്നിട്ടുണ്ട്. ഗോവയുടെ 17- മത്തെയും ഗുജറാത്തിന്റെ 27-മത്തെയും ഉത്തരാഖണ്ഡിന്റെ നാലാമത്തെയും ഗവർണറായിരുന്നു ആൽവ.
ടിഎംസി യുടേയും എഎപിയുടേയും യോഗത്തിലെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. "ഞങ്ങൾ ത്രിണമൂൽ കോൺഗ്രസ്സിന്റെ മമതാബാനർജിയെ വിളിച്ചിരുന്നു. മറ്റ് ചില മീറ്റിംഗുകളുള്ളതിനാലാണ് ദീദി പങ്കടുക്കാത്തത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും വിളിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേയാണ് എഎപിയുടെ പിന്തുണ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന യശ്വന്ത് സിന്ഹയ്ക്കാണെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാര്ഡഗരെറ്റ് ആൽവയ്ക്കുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുന്നതാണ്.'' പവാർ പറഞ്ഞു.
ശനിയാഴ്ച എൻഡിഎ ജഗ്ദീപ് ധാൻകറിനെ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ ജാഡ് സമുദായത്തിൽ നിന്നുള്ള നേതാവാണ് ധാൻകർ. സോഷ്യലിസ്റ്റ് പശ്ചാത്തലമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് ബിജെപി ക്യാമ്പിൽ എത്തിപ്പെടുകയായിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ധാൻകറിന് തന്നെയാണ് മുൻതൂക്കം കല്പിക്കുന്നത്. രാജ്യസഭയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ രാഷ്ട്രീയവൃത്തങ്ങൾ അങ്ങനെതന്നെ കരുതുന്നു. 780-ൽ 394 എംപി മാരുടേയും പിന്തുണ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിക്കുന്നതാണ്.
ധാൻകറെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പ്രതിപക്ഷനിരയിലെ ജാട്ട് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.