'എന്തിനാണ് ഇത്ര തിടുക്കം, 45 തികയുമ്പോൾ പ്രധാനമന്ത്രിയാകാനാണോ ബിജെപിയിൽ ചേരുന്നത്'; സച്ചിന്‍ പൈലറ്റിനെതിരെ മാര്‍ഗരറ്റ് ആൽവ

ബിജെപിയില്‍ ചേര്‍ന്ന് 43ല്‍ മുഖ്യമന്ത്രിയും 45ൽ പ്രധാനമന്ത്രിയും ആകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടോയെന്നും ആല്‍വ പരിഹസിച്ചു

News18 Malayalam | news18-malayalam
Updated: July 20, 2020, 11:45 AM IST
'എന്തിനാണ് ഇത്ര തിടുക്കം, 45 തികയുമ്പോൾ പ്രധാനമന്ത്രിയാകാനാണോ ബിജെപിയിൽ ചേരുന്നത്'; സച്ചിന്‍ പൈലറ്റിനെതിരെ മാര്‍ഗരറ്റ് ആൽവ
Margaret Alva, Sachin Pilot
  • Share this:
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആൽവ. സച്ചിന്‍ എന്തിനാണ് ഇത്ര തിടുക്കം കാട്ടുന്നതെന്നും ബിജെപിയിൽ ചേരുന്നതിലൂടെ 45 വയസ്സ് തികയുമ്പോൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും മാർഗരറ്റ് അൽവ ചോദിച്ചു.

അതിർത്തിയിലെ ചൈനയുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലും രാജ്യം മുഴുവൻ കോവിഡ് 19 ആയി പോരാടുമ്പോഴും രാജസ്ഥാൻ മുഖ്യമന്ത്രിയായി നിയമനത്തിനുള്ള സാധ്യക തേടുകയാണ് സച്ചിനെന്നും മാർഗരറ്റ് അൽവ പറഞ്ഞു.

TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
'ജനവിധി അനുസരിച്ച് ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമായി നിയമിച്ചു. നാല് സുപ്രധാന വകുപ്പുകളും സച്ചിന് നല്‍കി. കൂടാതെ പിസിസി അധ്യക്ഷ പദവിയും അദ്ദേഹത്തിന് നല്‍കി. 26-ാം വയസില്‍ സച്ചിന്‍ പൈലറ്റ് കേന്ദ്ര മന്ത്രിയായിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായി. ഇതെല്ലാം പാര്‍ട്ടി നല്‍കിയിട്ടുണ്ട്', മുന്‍ കേന്ദ്ര മന്ത്രികൂടിയായ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

ഇങ്ങനെ ധൃതിപിടിച്ച് എവിടെ എത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ബിജെപിയില്‍ ചേര്‍ന്ന് 43-ല്‍ മുഖ്യമന്ത്രിയും 45ൽ കടക്കുമ്പോള്‍ പ്രധാനമന്ത്രിയും ആകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടോയെന്നും ആല്‍വ പരിഹസിച്ചു.
Published by: user_49
First published: July 20, 2020, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading