നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഓല മേഞ്ഞ വീട്ടിൽ നിന്നെത്തി കോടീശ്വരനായ എതിരാളിയെ തകർത്ത് ഈ CPIക്കാരൻ; ഭൂരിപക്ഷം 29102 വോട്ടുകളും

    ഓല മേഞ്ഞ വീട്ടിൽ നിന്നെത്തി കോടീശ്വരനായ എതിരാളിയെ തകർത്ത് ഈ CPIക്കാരൻ; ഭൂരിപക്ഷം 29102 വോട്ടുകളും

    കോടീശ്വരൻ ആയ സുരേഷ് കുമാർ ആയിരുന്നു ഇവിടെ മാരിമുത്തുവിന്റെ എതിരാളി. എന്നാൽ, എതിരാളിയെ ബഹുദൂരം പിന്നിലാക്കി മാരിമുത്തു വിജയിക്കുകയായിരുന്നു.

     മാരിമുത്തു

    മാരിമുത്തു

    • News18
    • Last Updated :
    • Share this:
      ചെന്നൈ: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രതീക്ഷ നൽകുന്ന ഒരുപിടി വാർത്തകൾ നമ്മളെ തേടിയെത്തും. അത്തരത്തിൽ ഒരു വാർത്തയാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തമിഴ്നാട്ടിൽ നിന്ന് എത്തിയത്. തിരുത്തുറൈപോണ്ടി മണ്ഡലത്തിലെ സി പി ഐ സ്ഥാനാർത്ഥിയായ കെ മാരിമുത്തുവാണ് ആ വിസ്മയിപ്പിക്കുന്ന വിജയം നേടിയത്. എ ഐ ഡി എം കെയുടെ കോടീശ്വരനായ സ്ഥാനാർത്ഥി സുരേഷ് കുമാറിനെയാണ് മാരിമുത്തു പരാജയപ്പെടുത്തിയത്. അതും 29102 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.

      വർഷങ്ങളായി പൊതുപ്രവർത്തനരംഗത്ത് മാരിമുത്തു സജീവമാണ്. എന്നാൽ, ഓലമേഞ്ഞ വീട്ടിൽ തന്നെയാണ് മാരിമുത്തുവിന്റെ താമസം. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച സമയത്ത് മാരിമുത്തുവിന്റെ വീടിന്റെ മേൽക്കൂരയും പറന്നു പോയി. ചുഴലിക്കാറ്റിൽ തകർന്ന വീട് നന്നാക്കാനായി ഒരു എൻ ജി ഒ വഴി 50, 000 രൂപ ലഭിച്ചു. എന്നാൽ, തന്റെ വീടിനേക്കാൾ കഷ്ടമായി തകർന്നു പോയ ഒരു വീട് നന്നാക്കാൻ ഈ പണം മാരിമുത്തു നൽകുകയായിരുന്നു.

      കോവിഡ് ബാധിതയായ അമ്മയ്‌ക്കായി കാർ ഐസൊലേഷൻ വാർഡാക്കി; 10 ദിവസത്തിന് ശേഷം അമ്മ സുഖം പ്രാപിച്ചു

      ഭാവിയിൽ താൻ ഒരു നല്ല വീട് വെയ്ക്കുമെന്നും മാരിമുത്തു പറയുന്നു. കടുവക്കുടി ഗ്രാമത്തിലാണ് 49കാരനായ മാരിമുത്തു കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ ജയസുധയും അമ്മയും കർഷക തൊഴിലാളികളാണ്. ഇപ്പോൾ ചുഴലിക്കാറ്റിൽ തകർന്ന വീട് എങ്ങനെയെങ്കിലും നന്നാക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇദ്ദേഹത്തിന് ഉള്ളത്.

      മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കൊണ്ട് തത്കാലത്തേക്ക് മറച്ചിരിക്കുകയാണ്. ഡി എം കെ യുടെ നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം ആയിരുന്നു സി പി ഐ. തിരുത്തുറൈപോണ്ടിയിൽ സി പി ഐ സ്ഥാനാർത്ഥിയായാണ് മാരിമുത്തു മത്സരിച്ച് വിജയിച്ചത്. കോടീശ്വരൻ ആയ സുരേഷ് കുമാർ ആയിരുന്നു ഇവിടെ മാരിമുത്തുവിന്റെ എതിരാളി. എന്നാൽ, എതിരാളിയെ ബഹുദൂരം പിന്നിലാക്കി മാരിമുത്തു വിജയിക്കുകയായിരുന്നു.

      വിശ്വാസമോ അന്ധവിശ്വാസമോ? ഉത്തർപ്രദേശിൽ ഓക്സിജനു വേണ്ടി അരയാൽ വൃക്ഷം തേടി കോവിഡ് രോഗികൾ

      പണത്തിന്റെ കാര്യത്തിൽ മാത്രമാണ് താൻ ദരിദ്രനാണെന്നും ജനപിന്തുണയുടെ കാര്യത്തിൽ താൻ അതിസമ്പന്നനാണെന്നും മാരിമുത്തു തെളിയിച്ചിരിക്കുകയാണ്. മേഖലയിലെ ഭൂരഹിതരുടെയും തൊഴിലില്ലാത്തവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരമാവധി ശ്രമിക്കുമെന്ന് മാരിമുത്തു വ്യക്തമാക്കി.
      Published by:Joys Joy
      First published:
      )}