നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മാർക്ക് ജിഹാദ്': ഡൽഹി സർവ്വകലാശാലാ അധ്യാപകന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കാത RSS അധ്യാപക സംഘടന

  'മാർക്ക് ജിഹാദ്': ഡൽഹി സർവ്വകലാശാലാ അധ്യാപകന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കാത RSS അധ്യാപക സംഘടന

  1990 കളിലും 2000ങ്ങളിലും ബിഹാറില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

  • Share this:
   കേരള സ്റ്റേറ്റ് ബോര്‍ഡിനെതിരെ വിവാദ പരാമര്‍ശം നടത്തിയ അധ്യാപകനെ പിന്തുണയ്ക്കാതെ ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടന എന്‍ഡിടിഎഫ് (NDTF). സംഘടനയുടെ മുന്‍ പ്രസിഡന്റാണ് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍. എന്നാല്‍ അധ്യാപകന്റെ അഭിപ്രായത്തില്‍ നിന്ന് നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (എന്‍ഡിടിഎഫ്) വിട്ടുനിന്നു.

   കിരോരിമാള്‍ കോളേജിലെ ഫിസിക്‌സ് അധ്യാപകനായ രാകേഷ് പാണ്ഡെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ''ഒരു കോളേജില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു കോഴ്‌സില്‍ 26 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടി വന്നത് അവര്‍ക്കെല്ലാം കേരള ബോര്‍ഡില്‍ നിന്ന് 100 ശതമാനം മാര്‍ക്ക് ലഭിച്ചത് കൊണ്ടാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള ബോര്‍ഡ് 'മാര്‍ക്‌സ് ജിഹാദ്' നടപ്പിലാക്കുകയാണെന്നുമായിരുന്നു അധ്യാപകന്റെ നിലപാട്.

   പാണ്ഡെയുടെ പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ട് ഇടതു സംഘടനകളായ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ), നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവ വെള്ളിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍, ഡിയു ഭരണകൂടത്തിന്റെ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

   ''എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ സെക്കന്‍ഡറി ബോര്‍ഡുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനമില്ലാതെ പ്രവേശനത്തിനായി തുറന്നിരിക്കുന്ന ഒരു കേന്ദ്ര സര്‍വകലാശാലയാണ് ഡല്‍ഹി സര്‍വകലാശാല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മെറിറ്റ് മാനദണ്ഡം അടിസ്ഥാനമാക്കി തുല്യ അവകാശങ്ങമുണ്ട്'' എന്ന് ഒരു പ്രസ്താവനയില്‍ എന്‍ഡിടിഎഫ് പറഞ്ഞു.

   ''ഏതെങ്കിലും സംസ്ഥാന സെക്കന്‍ഡറി ബോര്‍ഡുമായി ബന്ധപ്പെട്ട് എതെങ്കിലും വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി എന്‍ഡിടിഎഫിന് യാതൊരു ബന്ധവുമില്ല. വിവാദ പ്രസ്താവനയില്‍ നിന്ന് എന്‍ഡിടിഎഫ് വ്യക്തമായി വിട്ടുനില്‍ക്കുന്നു'' പ്രസ്താവനയില്‍ വ്യക്തമാക്കി.

   'ഈ സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. 1990 കളിലും 2000ങ്ങളിലും ബിഹാറില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഡിയു ഒരു കേന്ദ്ര സര്‍വകലാശാലയാണ്, രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കണം' വെള്ളിയാഴ്ച ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ എസ്എഫ്‌ഐ ഡിയു കണ്‍വീനര്‍ അഖില്‍ കെ എം പറഞ്ഞു.

   കെഎംസിയില്‍ പാണ്ഡെയ്‌ക്കെതിരെ എഐഎസ്എയും പ്രതിഷേധം രേഖപ്പെടുത്തി. 'വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടുന്നതിനുമുമ്പ് വിഷം ചീറ്റുന്ന ഈ വ്യക്തി ക്ലാസിനോട് എങ്ങനെ നീതി പുലര്‍ത്തുമെന്ന്' എഐഎസ്എയുടെ ഡിയു സെക്രട്ടറി ഋത്വിക് രാജ് ചോദ്യം ചെയ്തു. കെഎംസിക്ക് പുറത്ത് എന്‍എസ്യുഐയും പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ കുനാല്‍ സെഹ്റാവത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം പ്രിന്‍സിപ്പലിനെ കണ്ട് പാണ്ഡെയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മെമ്മോറാണ്ടം നല്‍കി.
   Published by:Jayashankar AV
   First published: